ന്യൂഡൽഹി : സിംഗുവിൽ സമരം ചെയ്യുന്ന ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബിൽ നിന്നുള്ള അമരീന്ദർ സിംഗാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇതോടെ സിംഗുവിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം നാലായി.
അതേസമയം കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കർഷക സംഘടനകളുടെ നിർണായക യോഗം നാളെ ചേരും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സിംഗുവിലാണ് യോഗം ചേരുക. സമരത്തിലുള്ള എല്ലാ സംഘടനകളും യോഗത്തിൽ പങ്കെടുക്കണമെന്ന് സമരസമിതി അറിയിച്ചു. മുന്നോട്ട് സർക്കാരുമായി സഹകരണത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാകും മകര സംക്രാന്തി ദിനത്തിൽ കാർഷിക ബില്ലുകൾ കത്തിച്ച് ഉത്സവം ആഘോഷിക്കാനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.