സിഡ്നി: ആസ്ട്രേ-ലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ കാണികളിൽ ചിലർ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരെ വംശീയമായി അധിക്ഷേപിച്ചത് ആസ്ട്രേലിയൻ ക്രിക്കറ്റിന് തീരാക്കളങ്കമായി.
കൊവിഡ് പശ്ചാത്തലത്തിൽ 10000 പേരായി പരിമിതപ്പെടുത്തിയ ഗാലറിയിൽ നിന്ന് കഴിഞ്ഞ ദിവസവും മോശം വാക്കുകൾ കേൾക്കേണ്ടി വന്നിരുന്നു. ഇന്നലെയും ഇതാർവത്തിച്ചപ്പോൾ ഇന്ത്യൻ താരങ്ങൾ ഗൗരവമായെടുത്ത് ഫീൽഡ് അമ്പയർമാർക്കും മാച്ച് റഫറിക്കും പരാതി നൽകി. ഉടൻ പ്രശ്നത്തിലിടപെട്ട ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ക്രിക്കറ്റ് ആസ്ട്രേലിയയുമായി വിഷയം ചർച്ചചെയ്യുകയും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് പരാതി നൽകുകയും ചെയ്തു. ഐ.സി.സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.