SignIn
Kerala Kaumudi Online
Thursday, 25 February 2021 1.14 AM IST

കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ട 3308 പേർക്ക് വീണ്ടും ജോലി, 908 പേർക്ക് സ്ഥിരനിയമനം

ksrtc

തിരുവനന്തപുരം: കോടതി ഉത്തരവിനെ തുടർന്ന് പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കാനായി കെ.എസ്. ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ ജീവനക്കാരിൽ 908 പേരെ തിരിച്ചെടുത്ത് സ്ഥിരനിയമനം നൽകാൻ സർക്കാർ തീരുമാനം. പത്തുവ‌ർഷം തുടർച്ചയായി സർവീസിലുണ്ടായിരിക്കുകയും ഒരു വർഷം 240 ഡ്യൂട്ടി പൂർത്തിയാക്കുകയും ചെയ്തവരെയാണ് സ്ഥിരപ്പെടുത്തുന്നത്.ഇതിനുപുറമേ, അഞ്ചു വർഷത്തിലേറെ ജോലി നോക്കിയിരുന്ന 2400 പേർക്ക് പുതുതായി രൂപീകരിക്കുന്ന ട്രാൻസ്പോർട്ട് കമ്പനിയായ കെ- സ്വിഫ്ടിൽ കരാർ അടിസ്ഥാനത്തിൽ ജോലി നൽകും. ഇതോടെ കോടതി വിധിപ്രകാരം പിരിച്ചുവിട്ട 6561പേരിൽ 3308 പേർക്ക് ജോലി ലഭ്യമാവും. ഇവരിൽ ഭൂരിപക്ഷവും ഡ്രൈവർമാരും കണ്ടക്ടർമാരുമാണ്. അതേസമയം, സ്ഥിരനിയമനം നൽകാൻ സ്വീകരിച്ച മാനദണ്ഡത്തിനെതിരെ പരാതിയുയർന്നിട്ടുണ്ട്.പിരിച്ചുവിട്ടവരുടെ സർവീസ് കാലാവധി പ്രകാരമുള്ള ലിസ്റ്റ് ഡിപ്പോ മേധാവികൾ ചീഫ് ഓഫീസിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇത് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാണ് നിയമനം നടത്തുക. നിലവിൽ 780 പേർ ലിസ്റ്റിലുണ്ട്. 2013ൽ താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയപ്പോൾ ഏതാനും മാസത്തെ വ്യത്യാസത്തിൽ അവസരം നഷ്ടപ്പെട്ട 128 പേരെയും സ്ഥിരപ്പെടുത്തുന്നുണ്ട്. അങ്ങനെയാണ് ആകെ എണ്ണം 908 ആകുന്നത്. നേരത്തെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ച കണ്ടക്ടർ റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം നൽകിയിരുന്നു.

ഉപാധികളുടെ മറവിൽ വെട്ടിനിരത്തൽ

  • പത്തുവർഷത്തിലേറെ ജോലിചെയ്ത പലരെയും സ്ഥിരനിയമന ലിസ്റ്റിൽ നിന്ന് വെട്ടിനിരത്തിയെന്ന് ആക്ഷേപം
  • 2009 മാർച്ചിനു മുമ്പ് ജോലിയിൽ പ്രവേശിക്കുകയും എല്ലാ വർഷവും 240 ഡ്യൂട്ടി നോക്കുകയും ചെയ്തവരെ മാത്രമാണ് പരിഗണിച്ചത്.
  • 2019 മാർച്ച് വരെ ജോലി ചെയ്തവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന ഉപാധി കാരണം 2020 മാർച്ചിൽ ലോക്ക് ഡൗണിനു തലേന്നുവരെ ജോലി ചെയ്തിരുന്ന നിരവധി പേർക്ക് അവസരം നഷ്ടപ്പെട്ടു.
  • 2009 മാർച്ചിനു ശേഷം ജോലിയിൽ പ്രവേശിക്കുകയും പത്തു വർഷത്തിലേറെ ഡ്യൂട്ടി ചെയ്തവർക്കും അവസരമില്ല.
  • പതിനൊന്നും പന്ത്രണ്ടും വർഷം ജോലി ചെയ്തെങ്കിലും രോഗം കാരണമോ മറ്റോ 240 ഡ്യൂട്ടി തികയ്ക്കാൻ കഴിയാത്തവരും ലിസ്റ്റിന് പുറത്ത്.
  • തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ 96 താത്കാലികക്കാരിൽ ലിസ്റ്റിൽ വന്നത് 18 പേർ മാത്രം.
  • 2013ൽ സ്ഥിരപ്പെടുത്തിയത് ഒരു വർഷം 180 ഡ്യൂട്ടി എന്ന ഉപാധിയിൽ.

പത്തുവർഷത്തിലേറെ ജോലി ചെയ്തു. വർഷം 300 ഡ്യൂട്ടിയിൽ കൂടുതൽ നോക്കി. എന്നിട്ടും ലിസ്റ്റിലില്ല. എന്നെപ്പോലെ ധാരാളം പേരുണ്ട്.

ഇന്ദു,​ വനിതാ കണ്ടക്ടർ,

തിരുവനന്തപുരം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.