SignIn
Kerala Kaumudi Online
Thursday, 25 February 2021 2.38 AM IST

കട‌‌യ്‌ക്കാവൂർ പോക്‌സോ കേസ്; അമ്മയുടെ ജാമ്യാപേക്ഷ കോടതി തളളി

pocso-case

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷ കോടതി തളളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. അമ്മയിൽ നിന്ന് ലൈംഗികപീഡനമുണ്ടായെന്ന പരാതിയിൽ കുട്ടി ഉറച്ചു നിൽക്കുന്നതായി ബാലക്ഷേമസമിതി പൊലീസിന് നൽകിയ റിപ്പോർട്ട് പുറത്തുവന്നിരുന്നു. അമ്മക്കെതിരെയുളളത് കളള പരാതിയാണോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഐ ജി ഹർഷിത അട്ടല്ലൂരി കടയ്‌ക്കാവൂർ എസ് ഐയെ വിളിച്ചുവരുത്തി.

14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ ഇത് കളളക്കേസ് ആണെന്നും കുട്ടിയുടെ പിതാവിന് മറ്റൊരു വിവാഹം കഴിക്കാൻ കുട്ടിയെ കരുവാക്കി അമ്മയ്ക്കെതിരെ പരാതി കൊടുക്കുകയായിരുന്നുവെന്നും ആരോപിച്ച് യുവതിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.

ഇരയായ കുട്ടിയുടെ ഇളയസഹോദരനും അമ്മയ്‌ക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു. എന്നാൽ ഇരയായ കുട്ടിയും കുട്ടിയുടെ മൂത്ത സഹോദരനും അമ്മയ്ക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. സംഭവത്തിൽ യുവതിയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KADAKKAVOOR POCSO CASE, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.