SignIn
Kerala Kaumudi Online
Thursday, 25 February 2021 1.59 AM IST

കേരളത്തിന് ആദ്യഘട്ടത്തിൽ 4.35 ലക്ഷം വയൽ കൊവിഡ് വാക്‌സിൻ; ഔദ്യോഗിക അറിയിപ്പ് നൽകി കേന്ദ്രം

covid-vaccine

തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തിൽ 4,35, 500 വയൽ വാക്‌സിൻ ലഭിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയൽ. ഒരു വയൽ വാക്‌സിൻ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുളളിൽ ഉപയോഗിച്ച് തീർക്കണം. വാക്‌സിൻ സൂക്ഷിക്കാനും വിതരണത്തിന് എത്തിക്കാനുമുളള സംവിധാനങ്ങൾ കേരളത്തിൽ സജ്ജമാക്കി കഴിഞ്ഞു.

മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ മെഡിക്കൽ വിദ്യാർത്ഥികൾ, ആശ അങ്കണവാടി പ്രവർത്തകർ ഇവർക്കാണ് കേരളത്തിൽ ആദ്യം വാക്‌സിൻ നൽകുക. ഇതിനൊപ്പം വയോജനങ്ങളേയും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്‌സിനാണ് ആദ്യഘട്ടത്തിൽ കേരളം ആവശ്യപ്പെട്ടത്.

കൊവിഷീൽഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിരുന്നു. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്‌സിൻ വിതരണത്തിൽ പ്രഥമ പരിഗണന നൽകണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തിൽ രോഗ നിയന്ത്രണത്തിന് വാക്‌സിൻ അനിവാര്യമാണെന്ന കാര്യവും കണക്കുകൾ ഉദ്ധരിച്ച് കേന്ദ്രത്തെ കേരളം രേഖാമൂലം അറിയിച്ചിട്ടുണ്ടായിരുന്നു.

ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായ കേരളത്തിൽ മരണനിരക്ക് കുറച്ച് നിർത്താനായതും വ്യാപനത്തിന്റെ തോത് വൈകിപ്പിക്കാനായതും ശാസ്ത്രീയമായ മാർഗങ്ങളിലൂടെയാണെന്നും നിലവിലെ അവസ്ഥയിൽ രോഗ വ്യാപനം കൂടുമെന്നുളള മുന്നറിയിപ്പും കേന്ദ്രത്തെ കേരളം അറിയിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID VACCINE, COVID KERALA, KERALA COVID, CENTRAL GOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.