തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ പത്ത് പേരെ സംരക്ഷിത സാക്ഷികളാക്കും. ഇവരുടെ വിശദാംശങ്ങൾ കോടതി രഹസ്യമാക്കി. ഈ പത്ത് സാക്ഷികളുടെ വിശദാംശങ്ങൾ കേസിന്റെ വിധിന്യായങ്ങളിലും, രേഖകളിലും ഉണ്ടാകില്ല.
എൻഐഎയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ജീവന് ഭീഷണിയുള്ളതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതുപ്രകാരം സാക്ഷികളുടെ മൊഴികളും അവരെ തിരിച്ചറിയാൻ കഴിയുന്ന രേഖകളും പ്രതികൾക്കോ അവരുടെ അഭിഭാഷകർക്കോ നൽകില്ല.