തിരുവനന്തപുരം: നാല് സീറ്റിലും തങ്ങൾക്ക് മത്സരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് എൻ സി പി. വിട്ടുവീഴ്ചയുടെ കാര്യം ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും, അതുകൊണ്ട് അതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും എൻ സി പി അദ്ധ്യക്ഷൻ ടി പി പീതാംബരൻ പറഞ്ഞു.
അതേസമയം പാല സീറ്റിന്റെ കാര്യത്തിൽ മുഖ്യമന്ത്രി എൻ സി പിയ്ക്ക് ഉറപ്പു നൽകിയിട്ടില്ല. അക്കാര്യം പിന്നീട് ചർച്ച ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരുമായി ആലോചിച്ചശേഷം മാത്രമേ ഉറപ്പ് നൽകാൻ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രിയോട് എൻ സി പി ആവശ്യപ്പെട്ടിട്ടുണ്ട്.
മാണി സി കാപ്പനും എകെ ശശീന്ദ്രനും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ടിപി പീതാംബരനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ഇടുക്കിയിലെ യോഗം റദ്ദാക്കിയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.