SignIn
Kerala Kaumudi Online
Sunday, 07 March 2021 3.19 PM IST

ആദ്യം എൽഡിഎഫ്, ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്കും കാണാൻ അവസരം നിഷേധിച്ച് എൻഎസ്എസ്: അടുത്ത ഊഴം ബിജെപിയുടെത്

nss

പെരുന്ന: നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച രാഷ്ട്രീയ നേതാക്കളോട് മുഖം തിരിച്ച് നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സുകുമാരൻ നായരെ കാണാൻ എൻഎസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട മുസ്ലീം ലീഗ് നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും അദ്ദേഹം കൂടിക്കാഴ്‌ചയ്‌ക്ക് തയ്യാറല്ല എന്ന മറുപടിയാണ് ലഭിച്ചത്.

മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇന്നലെ സുകുമാരൻ നായരുമായി കൂടിക്കാഴ്‌ചയ്‌ക്ക് ശ്രമിച്ചെങ്കിലും എൻഎസ്എസ് ആസ്ഥാനത്ത് നിന്നും കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി ലഭിച്ചില്ല. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളും നേരിൽ കണ്ടു ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും അവർക്കും സുകുമാരൻ നായർ അനുമതി നൽകിയില്ല. ഇപ്പോൾ രാഷ്ട്രീയ ചർച്ചകളൊന്നും വേണ്ടെന്നാണ് നിലപാടെന്നാണ് എൻഎസ്എസ് നൽകുന്ന അനൗദ്യോഗിക വിശദീകരണം.

തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ യുഡിഎഫ് സമുദായിക നേതൃത്വവുമായി തുടർച്ചയായി സമ്പർക്കം പുലർത്തുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ കൂടാതെ മുസ്ലീംലീഗിൽ നിന്നും പികെ കുഞ്ഞാലിക്കുട്ടിയും വിവിധ സമുദായനേതാക്കളെ നേരിൽ കണ്ടിരുന്നു. കേരള പര്യടനത്തിന്റെ ഭാഗമായി 14 ജില്ലകളും സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ജില്ലകളിലും പ്രധാന സമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രൈസ്തവ സഭാ നേതാക്കളുമായി ബിജെപിയും ഇപ്പോൾ സജീവമായി ആശയവിനിമയം നടത്തുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NSS, G SUKUMARAN NAIR, CONGRESS, CPIM, BJP, KERALA ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.