വാഷിംഗ്ടൺ: ശൂന്യാകാശത്തെ താരപഥത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്ത തമോഗർത്തം അപ്രത്യക്ഷമായെന്ന് ശാത്രജ്ഞർ അറിയിച്ചു. ഇത് ബഹിരാകാശത്ത് സഞ്ചരിക്കുകയാകാമെന്നും അവർ പറഞ്ഞു. എ 2261-ബിസിജി എന്നറിയപ്പെടുന്ന താരപഥത്തിലെ തമോഗർത്തമാണ് നഷ്ടപ്പെട്ടത്. അതേസമയം തമേഗർത്തത്തെ തള്ളിനീക്കാൻ കഴിവുള്ള മറ്റേതെങ്കിലും ബാഹ്യമായ ശക്തി ഉണ്ടാകാമെന്നും അല്ലെങ്കിൽ രണ്ട് തമോഗർത്തങ്ങൾ തമ്മിലുള്ള കൂട്ടിയിടിമൂലം അവ നീങ്ങിമാറാൻ കാരണമാകുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. എന്നാൽ ഇത് തെളിയിക്കാൻ ബുദ്ധിമുട്ടാണെന്നും ഗവേഷകർ പറഞ്ഞു. കാരണം ഇതുവരെ അത്തരത്തിൽ രണ്ട് തമോഗർത്തങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നത് നിരീക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ അറിയിച്ചു.. കുറച്ചുനാളായി എ 2261-ബിസിജി താരപഥത്തെക്കുറിച്ച് പഠിക്കുകയായിരുന്നു.. അതിനിടയിലാണ് തമോഗർത്തം അപ്രത്യക്ഷമായത്. മിഷിഗൺ സർവകലാശാലയിലെ ഗവേഷക സംഘത്തിലെ അംഗമായ ഡോ.. കെയ്ഹാൻ ഗുൽറ്റെകിൻ പറഞ്ഞു.