തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ സി.ബി.ഐ അന്വേഷണം തുടരാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. ഡിവിഷൻ ബെഞ്ചിനെയാണ് സർക്കാർ സമീപിക്കുക. ഇതിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കും. കേസിൽ സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിന് പിന്നാലെയാണ് അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചത്.