പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മലമ്പുഴ കരടിയോട് കല്ലിങ്ങൽ ബാബുരാജിനെ (47) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മലമ്പുഴ സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ നോർത്ത് പൊലീസിന് കൈമാറുകയായിരുന്നു.ഇന്നലെ രാവിലെ 11.30ന് ഒലവക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ . ബ്യൂട്ടി പാർലർ കോഴ്സ് പഠിക്കാനെത്തിയ ഭാര്യയെ ക്ലാസിൽ കയറി പെട്രോളൊഴിച്ച് കത്തിക്കാനാണ് ശ്രമിച്ചത്. കന്നാസിൽ കൊണ്ടുവന്ന പെട്രോൾ ദേഹത്ത് ഒഴിച്ചെങ്കിലും യുവതി ഓടി രക്ഷപ്പെട്ടു. ആൾക്കാർ തടിച്ചുകൂടിയതോടെ കന്നാസുപേക്ഷിച്ച് ബാബുരാജ് സ്ഥലംവിട്ടു. പൊലീസ് യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ ചതിച്ചെന്നും ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശ്യമെന്നും ബാബുരാജ് മൊഴി നൽകി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.ബാബുരാജും സരിതയും കുറച്ചുകാലമായി അകന്ന് കഴിയുകയാണ്.