SignIn
Kerala Kaumudi Online
Wednesday, 12 May 2021 11.29 PM IST

ജനകീയ പ്രകടന പത്രികയുമായി യുഡിഎഫ്; നൽകുന്നത് വമ്പൻ വാഗ്‌ദാനങ്ങൾ

chennithala

തിരുവനന്തപുരം: അധികാരത്തിലെത്തിയാൽ രാഹുൽഗാന്ധി വിഭാവനം ചെയ്‌ത ന്യായ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും തൊഴിലുറപ്പ് വേതനം ഉയർത്തുമെന്നുമുള‌ള വാഗ്ദാനങ്ങളുമായി യു.ഡി.എഫ്. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുങ്ങുന്ന മുന്നിൽ കണ്ടുള്ള ജനകീയ മാനിഫെസ്‌റ്റോയിലാണ് ഈ വാഗ്‌ദാനങ്ങളുള‌ളത്. 'മോർ ഗവണ്മെന്റ്' എന്ന ആശയം യുഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് കാർഷിക,വ്യാവസായിക, സർവീസ് മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കുന്നത് വഴി തൊഴിൽ ലഭിക്കും. അതിനായാണ് 'മോർ ഇൻവെസ്‌റ്റ്മെന്റ്' എന്ന ആശയം. മത്സ്യ മേഖലയിലെയും ചെറുകിട വ്യവസായ മേഖലയിലെയും തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കാൻ 'മോർ എംപ്ളോയ്മെന്റ്' എന്ന ആശയം കൂടാതെ 'കാരുണ്യ' പദ്ധതിയിലൂടെ അവശത അനുഭവിക്കുന്നവർക്ക് കൂടുതൽ സഹായം എത്തിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരുമ, കരുതൽ, വികസനം എന്നിവയ്‌ക്ക് മുൻഗണന നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച മിനിമം ഇൻകം ഗ്യാരണ്ടി സ്‌കീം പദ്ധതിയായ 'ന്യായ്' വഴി പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കും. വർഷത്തിൽ 72,000 രൂപ. ഈ പദ്ധതി ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാകും കേരളം. സൗജന്യ ചികിത്സ നൽകുന്ന ആശുപത്രികൾക്ക് 'ബില്ല് രഹിത ആശുപത്രി', സർക്കാർ സഹായം ആവശ്യമായ വിദ്യാർത്ഥി, വയോധികർ, തൊഴിൽരഹിതർ എന്നിവർക്ക് പ്രത്യേക പദ്ധതി തയ്യാറാക്കും. കർഷകർക്ക് വേണ്ടിയും സമഗ്ര പദ്ധതി തയ്യാറാക്കും.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും തൊഴിൽദിനങ്ങളും വർദ്ധിപ്പിക്കും. കൂടുതൽ നിർദ്ദേശങ്ങൾക്കായി ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ആരായുമെന്നും ശശി തരൂർ എം.പിയ്‌ക്കാകും ഇക്കാര്യത്തിൽ പ്രധാന പങ്കെന്നും ഐശ്വര്യകേരളത്തിനുള‌ള മാനിഫെസ്‌റ്റോയാണിതെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAMESHCHENNITHALA, OPPOSITION LEADER, UDF, ELECTION MANIFESTO
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.