SignIn
Kerala Kaumudi Online
Monday, 08 March 2021 3.17 PM IST

പൊലീസുകാരനെ കൊലപ്പെടുത്തിയ കേസ്; ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

aadu-antony

കൊച്ചി: കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. പാരിപ്പളളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിളളയെ 2012 ജൂൺ 12നാണ് ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. വാഹന പരിശോധനയ്‌ക്ക് ഇടയിലായിരുന്നു സംഭവം.

കൊലപാതകത്തിന് ശേഷം മുങ്ങിയ ഇയാൾ കഴിഞ്ഞ ഒക്ടോബർ 13ന് കേരള-തമിഴ്‌നാട് അതിർത്തിയിലെ ഗോപാലപുരത്തു വച്ചാണ് പൊലീസിന്റെ വലയിലായത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്‌ക്കൽ തുടങ്ങി പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്‌തിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

ആട് ആന്റണിയുടെ ഭാര്യയും മകനും ഗോപാലപുരത്ത് താമസമുണ്ട്. മകനെ കാണാൻ ചെല്ലുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇയാൾ വലയിലായത്. വേഷം മാറി പല രൂപത്തിലാണ് ആട് ആന്റണി നടന്നുകൊണ്ടിരുന്നത്.
കൊല്ലം ജില്ലയിലെ കുമ്പളത്ത് നിന്ന ഒരാടിനെ മോഷ്‌ടിച്ച ശേഷം പിടിയിലായ ആന്റണിക്ക് അന്ന് മുതലാണ് ആട് ആന്റണിയെന്ന പേര് വീണത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AADU ANTONY, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.