SignIn
Kerala Kaumudi Online
Tuesday, 26 January 2021 10.20 AM IST

സർക്കാർ‌ വാഹനങ്ങളിലെ കർട്ടനും ഫിലിമും ഉടൻ മാറ്റണം; സർക്കുലർ പുറത്തിറക്കി ആഭ്യന്തര സെക്രട്ടറി

curtain

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളിൽ ഒട്ടിച്ചിരിക്കുന്ന ഫിലിമും കർട്ടനുകളും ഉടൻ നീക്കം ചെയ്യണമെന്ന് സർക്കുലർ പുറത്തിറക്കി ആഭ്യന്തര സെക്രട്ടറി. ഇസഡ്, ഇസ‌ഡ് പ്ളസ് സുരക്ഷയുള‌ളവർക്ക് മാത്രമേ ഇവ ഉപയോഗിക്കാവൂവെന്നും സർക്കുലറിൽ പറയുന്നു.

ഡിസംബർ 14ന് ഇതേ കാര്യം ഉന്നയിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. കർട്ടനും ഫിലിമും മാ‌റ്റണമെന്നത് കോടതി ഉത്തരവാണെന്നും കോടതിയുടെ നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർ അനുസരിച്ചില്ലെങ്കിൽ ജനങ്ങളും നിയമം അനുസരിക്കില്ലെന്ന് ഡിജിപിയുടെ ഉത്തരവിൽ പറഞ്ഞിരുന്നു. വിൻഡോ കർട്ടനോ കറുത്ത ഫിലിമോ പാടില്ലെന്നാണ് കോടതി നിർദ്ദേശം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HOME SECRETARY, CIRCULAR, VEHICLES, CURTAIN AND FILM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.