വയനാട്ടിലെ വൈത്തിരിയിൽ നാട്ടിൽ അറിയപ്പെടുന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ തൂങ്ങിമരണം കൊലപാതകമാണോ എന്ന സംശയം ആദ്യം മുതൽക്കേ കേസ് അന്വേഷിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന് തോന്നിയിരുന്നു. ശരീരമാസകലം പരിക്കേറ്റ പാടുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ മരണം കൂടുതൽ ഗൗരവത്തോടെ അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. മരിച്ചയാളുടെ ആറു വയസുള്ള മകനിൽ നിന്നും ചില സംശയങ്ങൾ പൊലീസിനുണ്ടായി. മരിച്ചയാളുടെ ഭാര്യയുടെ നേർക്കായി സംശയങ്ങളുയർന്നെങ്കിലും ചില പ്രത്യേക സാഹചര്യങ്ങൾ കാരണവും, ആ യുവതി അന്വേഷണവുമായി സഹകരിക്കാത്തതിനാലും മറ്റൊരു വഴി തേടാൻ ഗിൽബർട്ട് തീരുമാനിച്ചു.
കുടുംബ കല്ലറയിൽ പ്രാർത്ഥിക്കാൻ മരണപ്പെട്ടയാളുടെ കുടുംബം എത്തുമെന്നറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ പള്ളിയിലെ പുരോഹിതന്റെ സഹായം തേടി. അരമനയിലേക്ക് മരണപ്പെട്ടയാളുടെ മകനെ കൊണ്ട് വന്ന് പുരോഹിതൻ സംഭവദിവസം നടന്ന കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും, ഒരു കുറിപ്പായി അതെല്ലാം പൊലീസ് ഉദ്യോഗസ്ഥന് നൽകുകയും ചെയ്തു. പിന്നീട് കേസിന് മിന്നൽ വേഗം കൈവന്നു. ഭാര്യയുടെ അവിഹിത ബന്ധത്താൽ ഒരു കുടുംബം തകർത്ത സംഭവം മറനീക്കി പുറത്തുവരികയും ചെയ്തു. വയനാട് വൈത്തിരി സ്റ്റേഷനിൽ ജോലി ചെയ്തപ്പോൾ തെളിയിച്ച കൊലപാതക കേസിനെ കുറിച്ച് വിവരിക്കുകയാണ് റിട്ട ഡി വൈ എസ് പിയായ ഗിൽബർട്ട്. വീഡിയോ കാണാം