SignIn
Kerala Kaumudi Online
Wednesday, 03 March 2021 5.12 AM IST

പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ, ആശുപത്രികളിൽ സൗജന്യചികിത്സ: ഭരണം പിടിക്കാൻ വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്

congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, 'ജനകീയ മാനിഫെസ്‌റ്റോ' പ്രഖ്യാപിച്ച് കോൺഗ്രസ്. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ വീതം വർഷം 72000 രൂപ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നു. സംസ്ഥാനത്തുടനീളം ബിൽ ഹരിത ആശുപത്രി, റബ്ബർ‍ കർഷകർക്ക് കിലോയ്ക്ക് 250 രൂപ താങ്ങുവില ഉറപ്പുവരുത്തുന്ന പദ്ധതി തുടങ്ങിയവയാണ് പ്രഖ്യാപനത്തിലുള്ളത്. സാമുദായിക സൗഹാർദ്ദവും സമന്വയവുമാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും, ഒരുമ, നീതി, കരുതൽ, വികസനം, സത്‌ഭരണം എന്നീ അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് മാനിഫെസ്റ്റോ തയ്യാറാക്കിയതെന്നും നേതാക്കൾ വ്യക്തമാക്കുന്നു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്-

ഐശ്വര്യ കേരളത്തിനായി ജനകീയ മാനിഫെസ്റ്റോ

Make Your Manifesto

Mail your suggestions to peoplesmanifesto2021@gmail.com

യു.ഡി.എഫ് അവതരിപ്പിക്കുന്നത് ഐശ്വര്യ കേരളത്തിന്റെ മാനിഫെസ്റ്റോ ആണ്. സംശുദ്ധം, സത്ഭരണം എന്നതാണ് യു.ഡി.എഫ് കേരള സമൂഹത്തിനു നല്‍കുന്ന ഉറപ്പ്.

കേരള സമൂഹത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കുന്ന മാനിഫെസ്റ്റോയായിരിക്കും യു.ഡി.എഫ് അവതരിപ്പിക്കുക. സാമുദായിക സൗഹാർദ്ദവും സമന്വയവുമാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ഒരുമ, നീതി, കരുതല്‍, വികസനം, സത്ഭരണം എന്നീ അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് ഈ മാനിഫെസ്റ്റോ.

യു.ഡി.എഫ് നടപ്പിലാക്കുന്നത് കര്‍ഷകരുടെ മാനിഫെസ്റ്റോയാണ്. അത് സ്ത്രീകളുടെയും കുട്ടികളുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രവാസികളുടെയും മാനിഫെസ്റ്റോയാണ്. സാമൂഹിക നീതിയുടെയുംദളിത് ആദിവാസി സമൂഹങ്ങളുടെയും തീരദേശ മലയോര മേഖലകളുടെ മാനിഫെസ്റ്റോയാണ്. പരിസ്ഥിതി സൗഹൃദ, നിക്ഷേപ സംരംഭങ്ങളുടെ മാനിഫെസ്റ്റോയാണ്.

More Government (സര്‍ക്കാരിന്റെ കൂടുതല്‍ കൈത്താങ്ങ്, More Investment (കൂടുതല്‍ നിക്ഷേപം), More Employment (കൂടുതല്‍ തൊഴില്‍), More compassion (കാരുണ്യ കേരളം ) എന്നീ നാലു അടിസ്ഥാന തത്വങ്ങളിലൂന്നിയായിരിക്കും മാനിഫെസ്റ്റോ.

പ്രളയവും കോവിഡും തകര്‍ത്ത കേരളത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങും ആവശ്യമാണ്. ഈ വസ്തുത മനസിലാക്കിക്കൊണ്ടാണ് more Government എന്ന ആശയം യു.ഡി.എഫ് മുന്നോട്ടു വയ്ക്കുന്നത്. അതോടൊപ്പം ഈ നാട്ടിലെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ജോലി ആവശ്യമാണ്. അതിനു കാര്‍ഷിക, വ്യവസായ,സര്‍വീസ് മേഖലകളില്‍ കൂടുതല്‍ മുതല്‍ മുടക്ക് ആവശ്യമാണ്. കൂടുതല്‍ സംരംഭങ്ങളും, വ്യവസായങ്ങളും വരണം. അതാണ് More Investment. സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക വിഭാഗങ്ങളായ ദളിത്, ആദിവാസി, മത്‌സ്യതൊഴിലാളി, പരമ്പരാഗത ചെറുകിട, കരകൗശല, കൈത്തൊഴില്‍ മേഖലകള്‍ക്കായി പദ്ധതിയുടെ നിശ്ചിത ഭാഗം നീക്കിവയ്ക്കും. അതാണ് More Employment .

യു.ഡി.എഫ് മാനിഫെസ്റ്റോയിലെ ചില ആശയങ്ങൾ കേരളത്തിലെ ജനങ്ങളുടെമുമ്പാകെ പങ്കുവയ്ക്കുകയാണ്. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച ശേഷമായിരിക്കും സമ്പൂർണ്ണ മാനിഫെസ്റ്റോ പിന്നീട് തയ്യാറാക്കുക.

1.ന്യായ് പദ്ധതി : കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷൻ രാഹുല്‍ ഗാന്ധി എം.പി മുന്നോട്ട് വച്ച മികച്ച പദ്ധതിയാണ് ന്യായ് അഥവാ Minimum Income Guarantee Scheme. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. ( വര്‍ഷം 72,000 രൂപ ).നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്യം തുടച്ചു നീക്കാന്‍ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്ന ആദ്യസംസ്ഥാനമായിരിക്കും കേരളം. ഈ പദ്ധതി കൂടുതല്‍ ചര്‍ച്ചകളിലൂടെ സമ്പുഷ്ടമാക്കും

2. ബില്ല് രഹിത ആശുപത്രികള്‍ :(No Bill Hospitals) സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.

3.SWP പ്രോഗ്രാം.സര്‍ക്കാര്‍ സഹായങ്ങള്‍ ആവശ്യമായ വിഭാഗങ്ങളായ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, തൊഴില്‍രഹിതര്‍, വയോധികര്‍ എന്നിവർക്കായി Scholarship, Wages, pension (SWP) പ്രോഗ്രാം നടപ്പിലാക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പുകളും തൊഴിലാളികള്‍ക്കും തൊഴില്‍രഹിതര്‍ക്കും കൂടുതല്‍ വേതനവും വയോധികര്‍ക്ക് കൂടുതല്‍ പെന്‍ഷനും ഉറപ്പാക്കും.

4.സംസ്ഥാനത്തു കൃഷി ചെയ്തു ജീവിക്കുന്ന കര്‍ഷകര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണ് . സമഗ്ര പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുള്ള വിവിധ സഹായ പദ്ധതികള്‍ യു.ഡി.എഫ് മാനിഫെസ്റ്റോയിലുണ്ട്. ഉദാഹരണം റബ്ബര്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 250 രൂപ താങ്ങുവില ഉറപ്പുവരുത്തുന്ന പദ്ധതി. തെങ്ങ്, നെല്ല് കര്‍ഷകര്‍ക്കായി വിപുലമായ പദ്ധതികള്‍ നടപ്പിലാക്കും.

5.തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും, തൊഴില്‍ദിനങ്ങളും വര്‍ദ്ധിപ്പിക്കും .

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്തിനു സംഭാവന ചെയ്ത ഏറ്റവും മഹത്തരമായ പദ്ധതിയാണ്തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും തൊഴില്‍ ദിനവും ഉയര്‍ത്താന്‍ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ഇത് സാധ്യമാക്കും.

നിങ്ങളുടെ നിർദ്ദേശങ്ങളുംഅഭിപ്രായങ്ങളും peoplesmanifesto2021@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണ്.

ഐശ്വര്യ കേരളത്തിനായി ജനകീയ മാനിഫെസ്റ്റോ

Make Your Manifesto

Mail your suggestions to peoplesmanifesto2021@...

Posted by Ramesh Chennithala on Wednesday, 13 January 2021

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CONGRESS, OOMMEN CHANDY, RAMESH CHENNITHALA, ELECTION MANIFESTO
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.