SignIn
Kerala Kaumudi Online
Thursday, 21 January 2021 1.48 AM IST

മത്തായിയുടെ മരണം: നിർണായക നീക്കവുമായി സി.ബി.ഐ

xddd

പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ കർഷകനായ പി.പി. മത്തായി (പൊന്നു 41) കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ നിർണായക നീക്കവുമായി സി.ബി.െഎ. മത്തായിയുടെ സുഹൃത്തെന്ന പേരിൽ വനപാലകരുമായി ഇടപെട്ട അരുണിനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ അറസ്റ്റുകൾ നടക്കുമെന്നാണ് സൂചന. കേസിൽ ആരോപണ വിധേയരായ വനപാലകരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.മത്തായിയുടെ മണിയാറിലെ വീട് വനംവകുപ്പു സംഘത്തിനു കാണിച്ചു കൊടുത്തത് അരുണാണ്. മത്തായിയെ വനപാലകർ ചോദ്യം ചെയ്യുന്നതിനായി വനത്തിനുള്ളിൽ കൊണ്ടുപോയപ്പോഴും തുടർന്ന് പുറത്തുവിട്ട ചിത്രങ്ങളിലുമെല്ലാം അരുൺ ഉണ്ടായിരുന്നു. സംഭവങ്ങളുടെ ദൃക്‌സാക്ഷിയെന്ന നിലയിലാണ് അരുണിനെ ചോദ്യം ചെയ്യുന്നത്. മത്തായിയെ കസ്റ്റഡിയിലെടുത്ത വിവരവും മോചനത്തിനായി പണം ആവശ്യപ്പെട്ട് ഭാര്യ ഷീബാമോളെ വിളിച്ചറിയിച്ചതും അരുണിന്റെ മൊബൈൽ ഫോണിലൂടെയായിരുന്നു. സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ ഒളിവിലായിരുന്ന അരുണിനെ കഴിഞ്ഞദിവസമാണ് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. അരുണിനൊപ്പം ഒളിവിൽപോയ മറ്റൊരു സുഹൃത്തിനെക്കൂടി കണ്ടെത്താനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അരുണിനെ മത്തായിയുടെ വീട്ടിലും മൃതദേഹം കിടന്ന കിണറിനരികിലും എത്തിച്ചിരുന്നു.
കുടപ്പന വനാതിർത്തിയിലെ കാമറ തകർക്കപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മത്തായിയെ കഴിഞ്ഞ ജൂലായ് 28നാണ് വനപാലകർ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇദ്ദേഹത്തെ കുടപ്പനക്കുളത്തെ കുടുംബ വീടിനു സമീപമുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 40 ദിവസത്തോളം കുടുംബം നടത്തിയ പോരാട്ടത്തിനൊടുവിൽ കേസ് സി.ബി.ഐ ഏറ്റെടുത്തു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ടാമത് പോസ്റ്റുമോർട്ടം ചെയ്ത ശേഷമാണ് സംസ്‌കരിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.