തിരുവനന്തപുരം: മെട്രോ എം.എസ്.എം.ഇ പുരസ്കാരങ്ങൾ തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സിൽ വിതരണം ചെയ്തു. മെട്രോ മാർട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സിന്റെയും കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രീയൽ പ്രമോഷൻസിന്റെയും സഹകരണത്തോടെ മികച്ചപ്രവർത്തനം കാഴ്ചവച്ച എം.എസ്.എം.ഇ അനുബന്ധ സ്ഥാപനങ്ങൾക്കായി ഏർപ്പെടുത്തിയ അവാർഡുകൾ മന്ത്രിമാരായ എം.എം. മണി, കെ. രാജു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
ഏറ്റവും മികച്ച ബിൽഡറിനുള്ള എം.എസ്.എം.ഇ അവാർഡ് ഭീമ അർബൻ സ്കേപ് പ്രോപ്പർട്ടീസ് ഡി.ജി.എം ദേവനന്ദൻ മന്ത്രി എം.എം. മണിയിൽ നിന്നും സ്വീകരിച്ചു. തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്ര ലാൽ ദാസ്, വി.കെ. പ്രശാന്ത് എം.എൽ.എ, മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ എന്നിവർ പങ്കെടുത്തു.