SignIn
Kerala Kaumudi Online
Thursday, 21 January 2021 2.22 AM IST

ദേശീയപാത വികസനം: സ്ഥലമേറ്റെടുക്കൽ അന്തിമഘട്ടത്തിൽ

s

വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം ഉടൻ

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നു. ത്രീഡി നോട്ടിഫിക്കേഷൻ അനുസരിച്ച് നാല് തവണയായി 99.08ഹെക്ടർ സ്ഥലം സർക്കാർ ഏറ്റെടുത്തു. 81.6കിലോമീറ്റർ നീളമുള്ള പാതയുടെ വികസനത്തിന് 107ഹെക്ടർ സ്ഥലമാണ് വേണ്ടത്. സ്ഥലമെടുത്തവർക്കുള്ള നഷ്ടപരിഹാരത്തുക നൽകുന്നതിനുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഏറ്റെടുത്ത സ്ഥലം ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യക്ക് കൈമാറി.

ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനുള്ള ടെണ്ടർ നടപടി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ജില്ലയിൽ 12,000 വ്യക്തികളിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിലുള്ള 4354 കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇല്ലാതാകും. ഒരു ഡെപ്യൂട്ടികളക്ടറുടെ നേതൃത്വത്തിൽ ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവടങ്ങളിലായി മൂന്ന് തഹസിൽദാർമാരുടെ സംഘമാണ് സ്ഥലം ഏറ്റെടുക്കൽ ജോലികൾ പൂർത്തീകരിച്ചത്.

ആദ്യത്രീഡി വിജ്ഞാപം അനുസരിച്ച് നടപടികൾ പൂർത്തികരിച്ച ആറായിരം പേരുടെ നഷ്ടപരിഹാരത്തുക തിട്ടപ്പെടുത്തൽ അന്തിമഘട്ടത്തിലാണ്. നഷ്ടപരിഹാരത്തുക നൽകിയ ശേഷമേ ഒഴിപ്പിക്കലും കെട്ടിടങ്ങൾ പൊളിച്ചുമാറ്റലും ആരംഭിക്കുകയുള്ളൂ. കൂടുതൽ സമയം ലഭിക്കുമെന്നതിനാൽ വസ്തു ഉടമകൾക്ക് പുതിയ സ്ഥലം കണ്ടെത്തി മാറി താമസിക്കാനുള്ള സൗകര്യം ലഭിക്കും.

നഷ്ടപരിഹാരം ഇരട്ടി

ഏറ്റെടുക്കുന്ന ഭൂമിക്കും കാർഷിക വിളകൾ, വൻമരങ്ങൾ, കെട്ടിടങ്ങൾ എന്നിവയ്ക്കും ഇരട്ടി വിലയാണ് നൽകുന്നത്. തഹസിൽദാർമാരുടെ നേതൃത്വത്തിൽ വസ്തുവിന്റെ വില നിർണ്ണയം പൂർത്തികരിച്ചു. ത്രീ എ നോട്ടിഫിക്കേഷൻ തീയതിക്ക് മുമ്പുള്ള മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന വസ്തു വിലയിൽ രജിസ്ട്രേഷൻ നടത്തിയ ആധാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരട്ടി വില നഷ്ടപരിഹാരമായി നിശ്ചയിച്ചത്. ഇതിന് പുറമെയാണ് ഏറ്റെടുത്ത ഭൂമിയിലുള്ള കാർഷിക വിളകൾ, വൻമരങ്ങൾ, കെട്ടിടങ്ങൾ എന്നിവയ്ക്കും ഇരട്ടി തുക നഷ്ടപരിഹാരം നൽകുന്നത്. കാർഷിക വിളകളുടേത് കൃഷി ഉദ്യോഗസ്ഥരും തേക്ക്, ആഞ്ഞിലി ഉൾപ്പെടെയുള്ള മരങ്ങളുടെ വില വനംവകുപ്പുമാണ് തിട്ടപ്പെടുത്തുന്നത്. കെട്ടിടങ്ങളുടെ വാല്യൂവേഷൻ നടപടികൾ നടത്താൻ ദേശീയപാത അതോറിറ്ററി ഒഫ് ഇന്ത്യ ഒരു സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തി. ഇവരുടെ മൂല്യനിർണ്ണയ രേഖ ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ പരിശോധിച്ച് തുകനൽകാനുള്ള അനുമതിരേഖ, ഡെപ്യൂട്ടികളക്ടർക്ക് നൽകണം. കാലപ്പഴക്കം നോക്കാതെ നിലവിലെ നിർമ്മാണ ചെലവിന്റെ ഇരട്ടി തുകയാണ് കെട്ടിടങ്ങൾക്കും നൽകുക.

നഷ്ടപരിഹാരം കോടതിയിൽ

തർക്കമുള്ളതും നിലവിൽ കേസുകൾ ഉള്ളതുമായ ഭൂമിയുടെ നഷ്ടപരിഹാരത്തുക ബന്ധപ്പെട്ട കോടതിയിൽ അടയ്ക്കും. പാതയുടെ വികസനത്തെ ബാധിക്കാതിരിക്കാനാണ് കോടതിയിൽ അടയ്ക്കുന്നത്. തർക്കം പരിഹരിക്കപ്പെടുമ്പോൾ കോടതി അവാർഡ് ചെയ്യുന്നവർക്ക് തുക ലഭിക്കും.

പാതയുടെ നീളം-81.6കിലോമീറ്റർ

ഏറ്റെടുക്കേണ്ട ഭൂമി-107ഹെക്ടർ

ഏറ്റെടുത്തത്-99.08ഹെക്ടർ

വസ്തു ഉടമകൾ-12,000

പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങൾ-4354

"വില നിർണ്ണയം പൂർത്തികരിച്ച് റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഓരോവ്യക്തിക്കും പ്രത്യേകം ഫയലാക്കിയെങ്കിലേ മൊത്തമായി നഷ്ടപരിഹാരത്തുക തിട്ടപ്പെടുത്തി വിതരണം നടത്താൻ കഴിയൂ.

എം.വി.അനിൽകുമാർ, ഡെപ്യൂട്ടി കളക്ടർ, എൽ.എ എൻ.എച്ച് വിഭാഗം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.