തടി കുറയ്ക്കാൻ പടിച്ചപണി പതിനെട്ടും നോക്കുന്നവർക്കും പതിനെട്ട് അടവും പയറ്റുന്നവർക്കുമായി ഒരു എളുപ്പമാർഗം . സവാളയാണ് ഇവിടെ താരം.
സവാളയ്ക്ക് ശരീരത്തിന്റെ അപചയ പ്രക്രിയ വർദ്ധിപ്പിക്കാനുള്ള അത്ഭുതകരമായ കഴിവുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളും ധാതുക്കളും ശരീരത്തിലെ കൊഴുപ്പ് നീക്കാൻ വളരെ സഹായകരമാണ്. രണ്ട് സവാള ഒരു ഗ്ളാസ് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് ജ്യൂസായോ, മൂന്ന് സവാള, ഒരു ചെറിയ കഷണം കാബേജ്, ഉപ്പ് എന്നിവ രണ്ട് ഗ്ളാസ് വെള്ളം ചേർത്ത് വേവിച്ചെടുത്ത് കുരുമുളക് പൊടി ചേർത്ത് സൂപ്പാക്കിയോ കഴിക്കാം. വ്യായാമവും ഭക്ഷണ നിയന്ത്രണവും ചെയ്ത് ഈ സൂപ്പ് രണ്ട് നേരം കഴിച്ചാൽ ഒരു മാസം കൊണ്ട് മികച്ച മാറ്റം പ്രകടമാകും. വ്യായാമത്തിനൊപ്പം കഴിക്കുന്നതു കൊണ്ടേ പ്രയോജനമുള്ളൂ എന്ന കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ,