SignIn
Kerala Kaumudi Online
Sunday, 16 May 2021 12.37 PM IST

സ്റ്റേഷനിൽ ചെന്ന്  അധികം ഷോ വേണ്ട! തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പാറാവുനിന്ന വനിതാപൊലീസിനെ ശിക്ഷിച്ച കൊച്ചി ഡിസിപിക്ക്  താക്കീത് 

kochi-dcp

കൊച്ചി : മഫ്തി വേഷത്തിൽ എത്തിയത് തിരിച്ചറിയാതെ തന്നെ തടഞ്ഞ വനിതാപൊലീസിനെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയ കൊച്ചി ഡി സി പിക്ക് താക്കീത്. അടുത്തിടെ ചുമതലയേറ്റ ഡി സി പി ഐശ്വര്യ ഡോംഗ്രേയുടെ നടപടി ഏറെ വിവാദമാകുന്നു. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സ്‌റ്റേഷനിലുള്ളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനാലാണ് മഫ്തിയിൽ എത്തിയ ഡി സി പിയെ പാറവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ തടഞ്ഞു നിർത്തി വിവരങ്ങൾ ആരാഞ്ഞത്.

എന്നാൽ ഔദ്യോഗിക വാഹനത്തിൽ എത്തിയിട്ടും തന്നെ മനസിലാക്കാൻ പാറാവ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥയ്ക്കായില്ല എന്ന കുറ്റം ചുമത്തിയാണ് ഡി സി പി ഐശ്വര്യ ഡോംഗ്രേ പാറാവുകാരിയെ രണ്ട് ദിവസം ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്. ഡി സി പിയുടെ ഈ ശിക്ഷാരീതിയോട് പൊലീസ് ഉദ്യോഗസ്ഥർക്ക് കടുത്ത അമർഷമുണ്ടായിരുന്നു. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമിൽ അല്ലാതെ എത്തിയാൽ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇവരുടെ ചോദ്യം. കൊവിഡ് കാലത്ത് കൃത്യമായ പരിശോധനകളില്ലാതെ സന്ദർശകരെ പ്രവേശിപ്പിച്ചാൽ അത് കൃത്യവിലോപമാകില്ലേയെന്നുമാണ് പൊലീസുകാർ ചോദിക്കുന്നത്.

സംഭവം ഏറെ വിവാദമായതോടെ ഇപ്പോൾ ഡി സി പിയെ ആഭ്യന്തര വകുപ്പ് താക്കീത് ചെയ്തു എന്ന വിവരമാണ് പുറത്ത് വരുന്നത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സ്‌പെഷൽ ബ്രാഞ്ച് സർക്കാരിലേക്ക് കൈമാറിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സമയമായതിൽ പൊലീസിന് നെഗറ്റീവായ യാതൊരു സംഭവവും വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് സർക്കാർ എടുത്തിട്ടുള്ളത്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസർ കൂടിയായ ഐശ്വര്യയുടെ പെരുമാറ്റം അതിരു കടന്നതായിയെന്ന് മേലുദ്യോഗസ്ഥരും വിലയിരുത്തി. കൊച്ചി സിറ്റി പൊലീസിൽ ചുമതലയേറ്റിട്ട് പത്തു ദിവസം പോലും ആകാത്ത ഉയർന്ന ഉദ്യോഗസ്ഥയെ സിവിൽ പൊലീസ് ഓഫിസർ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യം ന്യായമാണെന്ന് സർക്കാർ കരുതുന്നു. പൊലീസുകാരുമായി കൂടിക്കാഴ്ചയോ പരേഡ് പരിശോധനയോ ഒന്നും നടത്താനും സമയം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്നു പറയുന്നതിൽ ന്യായമില്ലെന്ന വാദം ശരിയാണ്. ഔദ്യോഗിക വാഹനത്തിൽ എത്തിയത് തന്നെ തിരിച്ചറിയാനുള്ള അടയാളമായി ഡി സി പി പറയുന്നുണ്ടെങ്കിലും പാറാവുകാരിക്ക് വാഹനം കാണാനായില്ലെന്ന വാദവും ഉയരുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA POLICE, DCP, AISWARYA DONGRE, IPS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.