SignIn
Kerala Kaumudi Online
Wednesday, 12 May 2021 11.35 PM IST

ഇനിയുള്ള നാലുമാസം മികച്ച പ്രകടനം കാഴ്‌ചവച്ചാൽ ഭരണത്തുടർച്ചയ‌്ക്ക് സാദ്ധ്യതയുണ്ടെന്ന് ജേക്കബ് തോമസ്

pinarayi-jacob-thomas

തൃശ്ശൂർ: വരുന്ന നാലുമാസം മികച്ച പ്രകടനം കാഴ്‌ചവച്ചാൽ പിണറായി സർക്കാരിന് ഭരണത്തുടർച്ചയ‌്ക്ക് സാദ്ധ്യതയുണ്ടെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. നിയമസഭാ ഇലക്ഷനിൽ ബിജെപിയ‌്‌ക്ക് വേണ്ടി മസ്തരിക്കാനൊരുങ്ങുന്നതിനിടെയാണ് ജേക്കബ് തോമസിന്റെ പരാമർശം. ഭരണത്തിലുള്ള സർക്കാരിന് തീർച്ചയായും ഒരു മേൽകൈ തിരഞ്ഞെടുപ്പിൽ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയമായിരുന്നു എൽഡിഎഫിന്റെ വിജയ ഫോർമുല. അത്തരത്തിലുള്ള നീക്കം നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കിൽ ഭരണത്തുടർച്ചയ‌്ക്ക് സാദ്ധ്യതയുണ്ടെന്ന് ജേക്കബ് തോമസ് നിരീക്ഷിക്കുന്നു.

കിറ്റും, ക്ഷേമ പെൻഷനും ജനങ്ങളുടെ പണമാണെങ്കിലും സർക്കാരിന്റെ മുഖചിത്രം മാറ്റി. 21 വയസുകാരിയെ പോലും മേയർ ആക്കാൻ കാണിച്ച ധൈര്യം സർക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. മറ്റ് മുന്നണികളും സ്ഥാനാർത്ഥി നിർണയത്തിൽ ശ്രദ്ധചെലുത്തിയാൽ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.

ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ഇത്തവണ ബിജെപിയോട് അടുക്കും. സ്ഥാനാർത്ഥി നിർണയം മികച്ചതാണെങ്കിൽ എൻഡിഎക്ക് വിജയം ഉണ്ടാകും. ഒരു 20 ട്വന്റിക്കാകുമെങ്കിൽ എൻഡിഎക്ക് എന്തുകൊണ്ട് ഭരണം പിടിക്കാൻ ആകില്ല..? കേരളത്തിലെ ജനങ്ങൾക്ക് സ്ഥായിയായ എൽഡിഎഫ്-യുഡിഎഫ് സ്നേഹമില്ല. എന്നാൽ യുഡിഎഫിന് കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതിനാൽ കാര്യങ്ങൾ അവർക്ക് പ്രതികൂലമാണ്. മികച്ച സ്ഥാനാർത്ഥി നിർണയത്തിലൂടെ മാത്രമെ ഇരുകൂട്ടർക്കും വിജയം ഉണ്ടാക്കാൻ കഴിയൂ എന്നാണ് മുൻ ഡി‌ജിപിയുടെ നിരീക്ഷണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JACOB THOMAS, IPS, PINARAYI GOVERNMENT, KERALA ASSEMPLY ELECTION, BJP, UDF
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.