കോഴിക്കോട്: മലബാറിലെ ഏറ്റവും വലിയ മാളുകളിലൊന്നായ ഗോകുലം ഗലേറിയ തുറന്നു. മാവൂർ റോഡിൽ അരയിടത്തുപാലത്തിനു സമീപത്തായി ലോകനിലവാരത്തോടെ ഉയർന്ന മാളിന്റെ സോഫ്റ്റ് ലോഞ്ചിംഗ് എം.കെ.രാഘവൻ എം.പി നിർവഹിച്ചു.
ചടങ്ങിൽ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഭദ്രദീപം കൊളുത്തി. ടി നസറുദ്ദീൻ, പി.മോഹനൻ, സി.കെ.പത്മനാഭൻ, ടി.വി.ബാലൻ, യു.രാജീവൻ, ഉമ്മർ പാണ്ടികശാല, എൻ.കെ അബ്ദുറഹ്മാൻ, എസ്.ശ്രീകണ്ഠൻ നായർ, എ.സജീവൻ, ആർകിടെക്ട് എ.കെ.പ്രശാന്ത്, എക്സിക്യൂട്ടിവ് എൻജിനിയർ ബിനുരാജ്, ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ഇനിയ, പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ, ഡി.ജി.എം എം.കെ.ബൈജു എന്നിവർ സംബന്ധിച്ചു.
ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് വൈസ് ചെയർമാൻ ബൈജു ഗോപാലൻ സ്വാഗതവും ഓപ്പറേഷൻസ് ഡയരക്ടർ വി.സി.പ്രവീൺ നന്ദിയും പറഞ്ഞു. സിത്താര കൃഷ്ണകുമാർ, ഹരീഷ് ശിവരാമകൃഷ്ണൻ, വയലിനിസ്റ്റ് ശബരീഷ് എന്നിവരുടെ കലാവിരുന്നും അരങ്ങേറി.