തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5490 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം- 712, എറണാകുളം -659, കോഴിക്കോട് -582, പത്തനംതിട്ട -579, കൊല്ലം -463, കോട്ടയം -459, തൃശൂർ -446, ആലപ്പുഴ -347, തിരുവനന്തപുരം -295, കണ്ണൂർ -235, വയനാട് -229, പാലക്കാട് -210, ഇടുക്കി -202, കാസർകോട് -72.
യു.കെയിൽ നിന്നുവന്ന 3 പേരിൽ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ രണ്ടു യുവാക്കൾക്കും പത്തനംതിട്ട ജില്ലയിൽ 52 വയസുള്ള ഒരാൾക്കുമാണ് ഈ വൈറസ് സ്ഥിരീകരിച്ചത്. ആകെ 9 പേരിലാണ് ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്.
67,712 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11