SignIn
Kerala Kaumudi Online
Saturday, 27 February 2021 12.33 PM IST

'ചിലരിടുമ്പോൾ ബർമുഡയും മറ്റ് ചിലരിടുമ്പോൾ വളളിക്കളസവും എന്ന നിലപാട് ശരിയല്ല'; സ്ഥാനാർത്ഥി നിർണയത്തിൽ പൊതു മാനദണ്ഡം വേണമെന്ന് സി പി മുഹമ്മദ്

c-p-muhammadh

പാലക്കാട്: നാലുതവണയിലേറെ മത്സരിച്ചവർ മാറി നിൽക്കണമെന്ന യൂത്ത് കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി ഉപാദ്ധ്യക്ഷനും മുൻ എം എൽ എയുമായ സി പി മുഹമ്മദ്. ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും മുല്ലപ്പളളിക്കും ഇളവ് നൽകാമെങ്കിലും മറ്റുളളവരുടെ കാര്യത്തിൽ പൊതു നിലപാടുണ്ടാകണമെന്നും വിവേചനം പാടില്ലെന്നും സി പി മുഹമ്മദ് പറഞ്ഞു. സാമുദായിക സംഘടനകളുടെ താത്പര്യത്തിന് വഴങ്ങരുത്, അത് മുന്നണിയ്ക്ക് ഗുണം ചെയ്യില്ല. മുതിർന്നവരെ ഒഴിവാക്കുന്നതിന് പൊതു മാനദണ്ഡമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിവേചനം പാടില്ല. മാറിനിൽക്കണം എന്നത് തന്റെ കാര്യത്തിൽ മാത്രമാകരുത്. ചിലരിടുമ്പോൾ ബർമുഡയും മറ്റ് ചിലരിടുമ്പോൾ വളളിക്കളസവും എന്ന നിലപാട് ശരിയല്ല. പട്ടാമ്പിയിൽ തനിക്കാണ് വിജയസാദ്ധ്യത. തോൽക്കാനുളളതൊന്നും 2016ലും കഴിഞ്ഞ അഞ്ച് വര്‍ഷവും ചെയ്‌തിട്ടില്ല. കഴിഞ്ഞ തവണ ഇടതു പക്ഷവും ചില ശത്രുക്കളും തന്നെ സംഘിയാക്കി. കോൺഗ്രസ് വേണ്ടവിധം ആ പ്രചാരണത്തെ പ്രതിരോധിച്ചില്ലെന്നും സി പി മുഹമ്മദ് പറഞ്ഞു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കെട്ടിയിറിക്കുന്ന പ്രവണതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. നേതാക്കളുടെ ഓമനകൾക്കല്ല ജനങ്ങളുടെ ലാളനകൾ നേടാൻ കഴിയുന്നവരാകണം സ്ഥാനാർത്ഥികളെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു. കോൺഗ്രസിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാകേണ്ടത് കോൺഗ്രസിന്റെ ദേശീയ ആസ്ഥാനത്തു നിന്നും ഇന്ദിരാഭവനിൽ നിന്നും കെ. കരുണാകരൻ സപ്‌തതി മന്ദിരത്തിൽ നിന്നും മാത്രമാകണം. മിടുക്കരും ജനകീയരുമായ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരെയും ഡി സി സി ഭാരവാഹികളെയും സ്ഥാനമാനങ്ങളിലെ വലുപ്പചെറുപ്പം നോക്കി മാറ്റി നിർത്താതെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകി മത്സരിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CONGRESS, KPCC, C P MUHAMMADH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.