SignIn
Kerala Kaumudi Online
Sunday, 28 February 2021 1.12 PM IST

ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി, എട്ട് ലക്ഷം തൊഴിലവസരങ്ങൾ; സ്‌ത്രീകൾക്ക് പ്രത്യേക തൊഴിൽ പദ്ധതി

kerala-budget

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പിണറായി സർക്കാരിന്റെ ആറാമത്തെ ബ‌ഡ്‌ജറ്റ് അവതരണം നിയമസഭയിൽ തുടങ്ങി. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ, അതുമുന്നിൽകണ്ടുളള ബഡ്‌ജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്.ഓരോ പ്രതിസന്ധിയും സർക്കാർ അവസരമാക്കിയെന്ന് പറഞ്ഞ ധനമന്ത്രി പിണറായി സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്‌ടിച്ചുവെന്നും ചൂണ്ടിക്കാട്ടി. കേരളം സ്വീകരിച്ച നടപടികൾ ശ്രദ്ധിക്കപ്പെട്ടുവെന്നും ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിൽ അവകാശപ്പെട്ടു.

 അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ

 ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി രൂപ.

 മൂന്ന് വ്യവസായ ഇടനാഴികൾക്ക് അമ്പതിനായരം കോടി

 കൊവിഡാനന്തര കാലത്ത് പ്രവാസിച്ചിട്ടി ഊർജ്ജിതപ്പെടുത്തും

 മൂന്നാം ലോകകേരളസഭ ഈ വർഷം അവസാനം നടത്തും

 പ്രവാസികൾക്കായുളള തൊഴിൽ പദ്ധതിക്കായി നൂറ് കോടി

 ഓൺലൈൻ പ്രവാസി സംഗമം പഞ്ചായത്തുകളിൽ നടത്തും

 അർബുദ മരുന്നുകൾ നിർമ്മിക്കാൻ പ്രത്യേക പ്ലാന്റ്

 കേരള വിനോദസഞ്ചാരി ക്ഷേമനിധി ബോർഡ് ആരംഭിക്കും

 മൂന്നാറിൽ ട്രെയിൻയാത്ര പുനരുജ്ജീവിപ്പിക്കും.ടാറ്റയുമായി ചർച്ച നടത്തും.

 തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിക്കായി പത്ത് കോടി

 ടൂറിസം സംരഭകർക്ക് പലിശ ഇളവോടെ വായ്‌പ

 സർക്കാർ ടെൻഡറുകളിൽ സ്റ്റാർട്ടപ്പുകൾക്ക് മുൻഗണം

 പൊതുമേഖല സ്ഥാപനങ്ങൾക്ക് 250 കോടി

 കെ എസ് ഡി പിക്ക് 150 കോടി കിഫ്‌ബി സഹായം

 ടെക്‌നോപാർക്ക് വികസനത്തിന് 22 കോടിയും ഇൻഫോപാർക്കിന് 36 കോടിയും സൈബർപാർക്കിന് 12 കോടി രൂപയും നീക്കിവച്ചു

 സ്റ്റാർട്ടപ്പ് വ്യവസായങ്ങൾക്കായി ആറിന കർമ്മ പരിപാടി; നഷ്‌ടമുണ്ടായാൽ 50 ശതമാനം സർക്കാർ വഹിക്കും

 കേരള ഇന്നൊവേഷൻ ചലഞ്ചിന് 40 കോടി

 പി.ജിയുടേയും പി.കെ.വിയുടേയും സ്‌മാരകമായി ആലുവ യു.സി കോളേജിൽ ലൈബ്രറി

 തൃശൂർ മെഡിക്കൽ കോളേജിനെ ക്യാമ്പസ് മെഡിക്കൽ കോളേജായി രൂപാന്തരപ്പെടുത്തും

 ശ്രീനാരായണാ ഓപ്പൺ യൂണിവേഴ്‌സിറ്റിക്കും സാങ്കേതിക സർവകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കും

 500 പോസ്റ്റ് ഡോക്‌ടറൽ ഫെല്ലോഷിപ്പുകൾ

 ഉന്നതവിദ്യാഭ്യാസ രംഗത്ത് പത്ത് ശതമാനം സീറ്റ് വർദ്ധന

 സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി, അഫിലിയേറ്റഡ് കോളേജുകളൾക്ക് ആയിരം കോടി

 സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ

 സർവകലാശാലകളിൽ ആയിരം തസ്‌തികകൾ

 ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം കുട്ടികൾക്ക് കൂടുതൽ പഠനസൗകര്യം

 മെച്ചപ്പെട്ട ഇന്റർനെറ്റ് സേവനം കുറഞ്ഞനിരക്കിൽ

 ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്

 കെ ഫോൺ പദ്ധതി ഒന്നാംഘട്ട ഫെബ്രുവരിയിൽ പൂർത്തിയാക്കും

 എല്ലാ വീട്ടിലും ലാപ്‌ടോപ്പ് ഉറപ്പാക്കും

 തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ ലഭ്യമാക്കും

 തൊഴിൽ അന്വേഷകർക്ക് കമ്പ്യൂട്ടർ അടക്കം നൽകാൻ വായ്‌പ

 അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ

 വിജ്ഞാന സമ്പദ്ഘടന ഫണ്ടായി 200 കോടി

 വീടിനടുത്ത് ജോലി പദ്ധതിക്ക് 20 കോടി

 സ്‌ത്രീകൾക്ക് പ്രത്യേക തൊഴിൽ പദ്ധതി

 അഭ്യസ്‌ത വിദ്യർക്ക് തൊഴിലിന് കർമ്മപദ്ധതി

 4530 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കും

 നാളികേരത്തിന്റെ സംഭരണവില അഞ്ച് രൂപ കൂട്ടി 32 രൂപയാക്കി

 നെല്ലിന്റെ സംഭരണവില 28 രൂപയാക്കി

 റബറിന്റെ തറവില 170 രൂപയായി ഉയർത്തും

 15,000 കോടിയുടെ കിഫ്ബി പദ്ധതി നടപ്പാക്കും

 തദ്ദേശ സ്ഥാപനങ്ങൾക്ക് ആയിരം കോടി അധികം നൽകും

 8 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കും

 ആരോഗ്യവകുപ്പ് നാലായിരം തസ്‌തികകൾ സൃഷ്‌ടിക്കും

 ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA BUDGET, KERALA BUDGET, THOMAS ISSAC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.