തിരുവനന്തപുരം : വരുന്ന സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റ് നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുകയാണ്. കർഷകർക്ക് ഏറെ പ്രയോജനകരമായ പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം റബർ കർഷകർക്ക് ആശ്വാസമായി റബറിന്റെ താങ്ങുവില വർദ്ധിപ്പിച്ചതാണ്. റബർ കിലോഗ്രാമിന് 170 രൂപയായിട്ടാണ് താങ്ങുവില വർദ്ധിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇത് 150 രൂപയായിരുന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എൽ ഡി എഫിൽ വന്നതോടെ റബർ കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനം ബഡ്ജറ്റിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കിലോഗ്രാമിന് മിനിമം 200 രൂപ ഉറപ്പാക്കണമെന്നാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്.