തിരുവനന്തപുരം: നീല, വെളള കാർഡുകാരായ അമ്പത് ലക്ഷം കുടുംബങ്ങൾക്ക് പത്ത് കിലോ വീതം അരി പതിനഞ്ച് രൂപയ്ക്ക് നൽകുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുകയും ചെയ്തു. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു.ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിച്ച് കൊടുക്കും.
സർക്കാർ ജീവനക്കാരുടെ ഡി എ കുടിശിക ഒക്ടോബറിനകം നൽകും
പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് നികുതിയിളവ്
കേരള ലോട്ടറി സമ്മാനത്തുക കൂട്ടും
സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷനിലും ഇളവുകൾ
മണി ലെൻഡിംഗ് ആക്ടിൽ ഭേദഗതി
ഇതര സംസ്ഥാന ലോട്ടറി അനുവദിക്കില്ല
ലോട്ടറി മാഫിയയെ പ്രതിരോധിക്കും
പ്രളയ സെസ് ജൂലായ് വരെ മാത്രം
നികുതി വകുപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പുതിയ ഓഫീസുകൾ
ട്രാൻജൻഡേഴ്സിന്റെ മഴവില്ല് പദ്ധതിക്ക് അഞ്ച് കോടി രൂപ
കെ എസ് ആർ ടി സി ബസുകൾ സി എൻ ജിയിലേക്ക് മാറ്റാൻ അമ്പത് കോടി രൂപ
സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് കുടുംബശ്രീ ഉൾപ്പടെയുളള സംഘനടകൾക്ക് സാമ്പത്തിക സഹായം
മൂന്നാറിൽ നൂറ് മുറികളുളള കെ ടി ഡി സി ഹോട്ടൽ. ലാഭം കെ എസ് ആർ ടി സിക്ക്.
പഴശി ട്രൈബൽ കോളേജ് വയനാട് ആരംഭിക്കും
വയനാട് ജില്ലയിൽ മെഡിക്കൽ കോളേജ്
പരിസ്ഥിതി സൗഹൃദമായ കെട്ടിടങ്ങൾ രൂപീകരിക്കുന്നതിന് നയം രൂപീകരിക്കും
പുരപ്പുറം സോളാർ ചെറുകിട പാനലുകൾക്ക് 250 കോടി രൂപ
പതിനായിരം ഇ-ഓട്ടോകൾക്ക് 25,000 മുതൽ 30,000 വരെ സബ്സിഡി അനുവദിക്കും
ഇ-വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കും
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളിൽ കൗൺസിൽ രൂപീകരിക്കും
കെ എസ് എഫ് ഇ ചിട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷ
സഹകരണ മേഖലയ്ക്ക് 159 കോടി രൂപ
പ്രളയ പുനർനിർമാണത്തിന് 7192 കോടി രൂപയുടെ ഭരണാനുമതി
ശബരി പാത നിർമ്മാണത്തിന്റെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. രണ്ടായിരം കോടി കിഫ്ബിയിൽ നിന്ന്.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകൾക്ക് ഒമ്പത് കോടി
മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ
പതിനായിരം കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി
മാദ്ധ്യമപ്രവർത്തകരുടെ പെൻഷൻ ആയിരം രൂപ വർദ്ധിപ്പിച്ചു
വനിത പത്രപ്രവർത്തകർക്ക് താമസ സൗകര്യത്തോടെ തലസ്ഥാനത്ത് പ്രസ് ക്ലബ്
സൂര്യ ഫെസ്റ്റിവലിന് അമ്പത് ലക്ഷം രൂപ
സുഗതകുമാരിയുടെ ആറന്മുളയിലെ വീട് സംരക്ഷിക്കും
എം.പി വീരേന്ദ്രകുമാറിന് കോഴിക്കോട് അഞ്ച് കോടിയുടെ സ്മാരകം
കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം രാജരവിവർമ്മ സ്ക്വയർ
മലയാളം മിഷന് നാല് കോടി
കടവന്ത്രയിൽ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ സെന്റർ
വനിത സംവിധായകരുടെ പ്രോത്സാഹനത്തിന് മൂന്ന് കോടി, പട്ടികവിഭാഗത്തിൽപ്പെട്ട സംവിധായകർക്ക് രണ്ട് കോടി രൂപ
സ്കൂൾ കൗൺസിലർമാരുടെ ഓണറേറിയും 24,000 രൂപയാക്കി
സ്പോർട്സ് കൗൺസിലിന് 33 കോടി രൂപ
പ്രീ പ്രൈമറി ആയമാരുടെ അലവൻസ് ആയിരം രൂപ വരെ വർദ്ധിപ്പിച്ചു
ലൈഫ് മിഷൻ വഴി ഒന്നര ലക്ഷം വീടുകൾ നിർമ്മിക്കും
ഹോമിയോപ്പതി മേഖലയ്ക്ക് 38 കോടി രൂപ
ആയുർവേദ മേഖലയ്ക്ക് 78 കോടി രൂപ
പാരിപ്പളളി, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ നഴ്സിംഗ് കോഴ്സുകൾ
റീജിയണൽ ക്യാൻസർ സെന്ററിന് 71 കോടി രൂപ
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വിപുലീകരിച്ചു
ആശാ വർക്കർമാരുടെ അലവൻസിൽ ആയിരം രൂപ വർദ്ധിപ്പിക്കും
പാചക തൊഴിലാളികളുടെ പ്രതിദിന അലവൻസ് 50 രൂപ വർദ്ധിപ്പിച്ചു
സ്കൂൾ പശ്ചാത്തല വികസനത്തിന് 120 കോടി
കൃഷിക്കാരുടെ ഉടമസ്ഥതയിൽ നാളികേര ക്ലസ്റ്ററുകൾ
വർഷം തോറും ഒരു കോടി ഫലവൃക്ഷങ്ങൾ നടും
പച്ചക്കറി, പാൽ, മുട്ട എന്നിവയിൽ രണ്ട് വർഷത്തിനിടയിൽ സ്വയം പര്യാപ്തത
എല്ലാ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിച്ചു
ചിത്രാഞ്ജലി വികസനത്തിനും മറ്റ് സാംസ്ക്കാരിക കേന്ദ്രങ്ങൾക്കുമായി 150 കോടി
നെയ്യാർ-അരുവിക്കര കുടിവെളള പദ്ധതിക്ക് 635 കോടി രൂപ
ശുചിത്വ മിഷന് 57 കോടി
ഹരിത മിഷന് പതിനഞ്ച് കോടി
ആയിരം ഹരിത സമൃദ്ധി വാർഡുകൾ
പട്ടികവിഭാഗങ്ങളിലെ 52,000 പേർക്ക് വീട്
കാട്ടാക്കട, തളിപ്പറമ്പ് മാതൃകയിൽ നീർത്തട പദ്ധതികൾ വ്യാപിപ്പിക്കും
നീല, വെളള കാർഡുകാരായ അമ്പത് ലക്ഷം കുടുംബങ്ങൾക്ക് പത്ത് കിലോ വീതം അരി പതിനഞ്ച് രൂപയ്ക്ക്
ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന് നാൽപ്പത് കോടി
ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിച്ച് കൊടുക്കും
സർക്കാർ ഫണ്ട് കൊണ്ടു പണിയുന്ന എല്ലാ കെട്ടിടങ്ങൾക്കും ഭിന്നശേഷിക്കാർക്ക് സൗകര്യം
സ്പെഷ്യൽ സ്കൂളുകൾക്ക് അറുപത് കോടി
ബാർബർ ഷോപ്പ് നവീകരണത്തിന് രണ്ട് കോടി
പിന്നാക്ക ക്ഷേമ വികസനത്തിനായി നൂറ് കോടി
പ്രതിഭ തീരം പദ്ധതിക്ക് പത്ത് കോടി
ലൈഫിലൂടെ കൂടുതൽ പേർക്ക് വീട് നൽകും
ചേർത്തല, ചെല്ലാനം ഭാഗങ്ങളിൽ കടൽഭിത്തി നിർമ്മാണത്തിന് നൂറ് കോടി രൂപ
65 മാർക്കറ്റുകൾക്ക് 193 കോടി രൂപ
250 കോടി തീരദേശ വികസനത്തിന്
ടൂറിസം മാർക്കറ്റിംഗിന് നൂറു കോടി
യുവശാസ്ത്രജ്ഞർക്ക് ലക്ഷം രൂപയുടെ സ്കോളർഷിപ്പ്
സംസ്ഥാനത്ത് ദാരിദ്രം നിർമാർജനം ചെയ്യും
വ്യവസായ പരിശീലനത്തിന് 98 കോടി
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പുനരധിവാസത്തിന് ആറ് കോടി
അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് പത്ത് കോടി രൂപ
ലേബർ കമ്മിഷണറേറ്റിന് നൂറ് കോടി രൂപ
ഇരുപതിനായിരം കുളങ്ങളിൽ ഒരു കോടി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കും
ബാംബു വികസന കോർപ്പറേഷന് അധികമായി അഞ്ച് കോടി
ഹാൻഡിക്രാഫ്റ്റ് മേഖലയ്ക്ക് നാല് കോടി
കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ.
കശുവണ്ടി വ്യവസായ മേഖലയിൽ രണ്ടായിരം പേർക്ക് തൊഴിൽ നൽകും
75 ദിവസം തൊഴിലെടുത്ത തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഉത്സവബത്ത
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി പെൻഷൻ മൂവായിരം രൂപ
കർഷക തൊഴിലാളി ക്ഷേമനിധിക്ക് നൂറ് കോടി
കാർഷികേതര മേഖലയിൽ മൂന്ന് ലക്ഷം തൊഴിൽ അവസരം
ഫെബ്രുവരി മുതൽ തൊഴിലുറുപ്പുകാർക്ക് ക്ഷേമനിധി
അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ
ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി രൂപ.
മൂന്ന് വ്യവസായ ഇടനാഴികൾക്ക് അമ്പതിനായിരം കോടി
കൊവിഡാനന്തര കാലത്ത് പ്രവാസിച്ചിട്ടി ഊർജ്ജിതപ്പെടുത്തും
മൂന്നാം ലോകകേരളസഭ ഈ വർഷം അവസാനം നടത്തും
പ്രവാസികൾക്കായുളള തൊഴിൽ പദ്ധതിക്കായി നൂറ് കോടി
ഓൺലൈൻ പ്രവാസി സംഗമം പഞ്ചായത്തുകളിൽ നടത്തും
അർബുദ മരുന്നുകൾ നിർമ്മിക്കാൻ പ്രത്യേക പ്ലാന്റ്
കേരള വിനോദസഞ്ചാരി ക്ഷേമനിധി ബോർഡ് ആരംഭിക്കും
മൂന്നാറിൽ ട്രെയിൻയാത്ര പുനരുജ്ജീവിപ്പിക്കും.ടാറ്റയുമായി ചർച്ച നടത്തും.
തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിക്കായി പത്ത് കോടി
ടൂറിസം സംരഭകർക്ക് പലിശ ഇളവോടെ വായ്പ
സർക്കാർ ടെൻഡറുകളിൽ സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന
പൊതുമേഖല സ്ഥാപനങ്ങൾക്ക് 250 കോടി
കെ എസ് ഡി പിക്ക് 150 കോടി കിഫ്ബി സഹായം
ടെക്നോപാർക്ക് വികസനത്തിന് 22 കോടിയും ഇൻഫോപാർക്കിന് 36 കോടിയും സൈബർപാർക്കിന് 12 കോടി രൂപയും നീക്കിവച്ചു
സ്റ്റാർട്ടപ്പ് വ്യവസായങ്ങൾക്കായി ആറിന കർമ്മ പരിപാടി; നഷ്ടമുണ്ടായാൽ 50 ശതമാനം സർക്കാർ വഹിക്കും
കേരള ഇന്നൊവേഷൻ ചലഞ്ചിന് 40 കോടി
പി.ജിയുടേയും പി.കെ.വിയുടേയും സ്മാരകമായി ആലുവ യു.സി കോളേജിൽ ലൈബ്രറി
തൃശൂർ മെഡിക്കൽ കോളേജിനെ ക്യാമ്പസ് മെഡിക്കൽ കോളേജായി രൂപാന്തരപ്പെടുത്തും
ശ്രീനാരായണാ ഓപ്പൺ യൂണിവേഴ്സിറ്റ്ക്കും സാങ്കേതിക സർവകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കും
500 പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾ
ഉന്നതവിദ്യാഭ്യാസ രംഗത്ത് പത്ത് ശതമാനം സീറ്റ് വർദ്ധന
സർവകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് രണ്ടായിരം കോടി, അഫിലിയേറ്റഡ് കോളേജുകളൾക്ക് ആയിരം കോടി
സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ
സർവകലാശാലകളിൽ ആയിരം തസ്തികകൾ
ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം കുട്ടികൾക്ക് കൂടുതൽ പഠനസൗകര്യം
മെച്ചപ്പെട്ട ഇന്റർനെറ്റ് സേവനം കുറഞ്ഞനിരക്കിൽ
ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്
കെ ഫോൺ പദ്ധതി ഒന്നാംഘട്ട ഫെബ്രുവരിയിൽ പൂർത്തിയാക്കും
എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പാക്കും
തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ ലഭ്യമാക്കും
തൊഴിൽ അന്വേഷകർക്ക് കമ്പ്യൂട്ടർ അടക്കം നൽകാൻ വായ്പ
അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ
വിജ്ഞാന സമ്പദ്ഘടന ഫണ്ടായി 200 കോടി
വീടിനടുത്ത് ജോലി പദ്ധതിക്ക് 20 കോടി
സ്ത്രീകൾക്ക് പ്രത്യേക തൊഴിൽ പദ്ധതി
അഭ്യസ്ത വിദ്യർക്ക് തൊഴിലിന് കർമ്മപദ്ധതി
4530 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കും
നാളികേരത്തിന്റെ സംഭരണവില അഞ്ച് രൂപ കൂട്ടി 32 രൂപയാക്കി
നെല്ലിന്റെ സംഭരണവില 28 രൂപയാക്കി
റബറിന്റെ തറവില 170 രൂപയായി ഉയർത്തും
15,000 കോടിയുടെ കിഫ്ബി പദ്ധതി നടപ്പാക്കും
തദ്ദേശ സ്ഥാപനങ്ങൾക്ക് ആയിരം കോടി അധികം നൽകും
8 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും
ആരോഗ്യവകുപ്പ് നാലായിരം തസ്തികകൾ സൃഷ്ടിക്കും
ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി