തിരുവനന്തപുരം: വർക്കല മുത്താനത്ത് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനിത ഭവനത്തില്‍ ശരത്തിന്റ ഭാര്യ 24വയസുകാരി ആതിരയെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന്റെ കൈകളിലും കഴുത്തിലും മുറിവുകൾ കണ്ടെത്തിയത് സംഭവത്തിലെ ദുരൂഹതയേറ്റുന്നു. ഇന്ന് ഉച്ചയോട് കൂടിയാണ് ആതിരയെ കുളിമുറിയില്‍ മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
കുളിക്കാനായി പോയ ആതിരയെ ഏറെനേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയില്‍ യുവതിയെ കണ്ടെത്തുന്നത്.
ഉടനെ തന്നെ ആതിരയെ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര മാസം മുമ്പാണ് ശരത്തും ആതിരയും വിവാഹിതരായത്. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.