മലപ്പുറം: മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. മലപ്പുറം ടൗണിൽ നടത്തിയ പരിശോധനയിൽ എം ഡി എം എയും എൽ എസ് ഡി സ്റ്റാമ്പുകളും പിടികൂടി. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി മൊടയൻ കാടൻ വീട്ടിൽ സൽമാൻ ഫാരിസ് (24), ഇയാളുടെ കൂട്ടാളിയായ കൂട്ടിലങ്ങാടി സ്വദേശി കൊളപ്പറമ്പ് കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് നൗശീൻ (23) എന്നിവരാണ് പിടിയിലായത്.
എം ഡി എം എയുടെ 232 പാക്കറ്റുകൾ, എട്ട് എൽ എസ് ഡി സ്റ്റാമ്പുകൾ, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ ആന്റി നാർകോട്ടിക്സ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ് കലാമുദ്ദീനും സംഘവുമാണ് മയക്കുമരുന്ന് പിടികൂടിയത്.