വാവയുടെ ഇന്നത്തെ ആദ്യ യാത്ര ചങ്ങനാശ്ശേരിയിലേക്കാണ്. അവിടെ ഒരു വീടിന്റെ പുറകിലായി ഒരു ഒഴിഞ്ഞ മുറി, കുറേ കാലമായി അത് തുറന്നിട്ട്. കഴിഞ്ഞ ഒരാഴ്ചയായി ഒരു വലിയ മൂർഖൻ പാമ്പിനെ ഇടയ്ക്ക് കാണാറുണ്ട്. ഇന്ന് അവിടെ എത്തിയ വീട്ടുകാർ കണ്ടത് മുറിയുടെ മുന്നിൽ വലയിൽ കുരുങ്ങി കിടക്കുന്ന ഒരു മൂർഖൻ പാമ്പിനെ. തൊട്ടടുത്ത് വേറൊരു മൂർഖൻ. അത് മുറക്കകത്തേക്ക് കയറി, എല്ലാവരും ഒന്ന് ഭയന്നു.
വിവരമറിഞ്ഞ് നാട്ടുകാരും, വാർഡ് മെമ്പറും എല്ലാവരും എത്തി.പിന്നെയും ജനങ്ങൾ വന്ന് കൊണ്ടിരുന്നു, എല്ലാവരും ഒറ്റ സ്വരത്തിൽ വാവയെ വിളിക്കാൻ പറഞ്ഞു. സ്ഥലത്തെത്തിയ വാവയെ ആർപ്പുവിളികളുടെ അകമ്പടിയോടെയാണ് നാട്ടുകാർ സ്വീകരിച്ച ത്,ആദ്യം വലയിൽ കിടന്ന പാമ്പിനെ രക്ഷിച്ചു ചാക്കിലാക്കി,പിന്നെ വാവ റൂമിനകത്തേക്ക്...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്സോഡ്...