തമിഴ് ചലച്ചിത്ര താരം വിജയ്സേതുപതി പിറന്നാൾ ആഘോഷം വാൾ ഉപയോഗിച്ച് കേക്ക് മുറിച്ച് നടത്തിയത് വിവാദമായി. പുതിയ ചിത്രത്തിന്റെ സെറ്റിൽവച്ചാണ് തന്റെ പിറന്നാളാഘോഷം വാളുകൊണ്ട് കേക്ക് മുറിച്ച് വിജയ് സേതുപതി നടത്തിയത്. ഇതിന്റെ ചിത്രം തെറ്റായ സന്ദേശം നൽകുമെന്ന് വിമർശനമുയർന്നു.
തുടർന്ന് ഈ ചിത്രം മോശം സന്ദേശമാണ് നൽകുകയെന്നും തന്റെ ഭാഗത്ത്നിന്നും ഇത്തരം തെറ്റുകൾ മേലിൽ ആവർത്തിക്കില്ലെന്നും താരം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പൊൻറാം സാറിന്റെ ചിത്രത്തിലാണ് താനിപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ വാൾ ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടാണ് വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇത് തെറ്റായ സന്ദേശം നൽകുകയും ധാരാളം ചർച്ചയാകുകയും ചെയ്തു. ഇനിമുതൽ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കുമെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് ഫെയ്സ്ബുക്കിൽ നടൻ കുറിച്ചത്.
வணக்கம், எனது பிறந்த நாளை முன்னிட்டு வாழ்த்து தெரிவித்துள்ள திரையுலக பிரபலங்கள், ரசிகர்கள் என அனைவருக்கும் நன்றி. இதனை...
Posted by Vijay Sethupathi on Friday, 15 January 2021