SignIn
Kerala Kaumudi Online
Wednesday, 03 March 2021 1.49 PM IST

സാന്ത്വനം വീട്ടിൽ മാത്രമല്ല പ്രിയപ്പെട്ടവർക്കെല്ലാം കണ്ണനാണ്

hh

കുറുമ്പും കുസൃതിയും നിറഞ്ഞ,​ സാന്ത്വനം വീട്ടിലെ കണ്ണനെ അഭിനയിച്ച് കൈയടി നേടുന്ന അച്ചു സുഗന്ധിന്റെ വിശേഷങ്ങൾ...

'​സാ​ന്ത്വ​നം​"​ ​കാ​ണു​ന്ന​വ​ർ​ക്കെ​ല്ലാം​ ​പ്രി​യ​പ്പെ​ട്ട​വ​നാ​ണ് ​ക​ണ്ണ​ൻ.​ ​സ്നേ​ഹം​ ​നി​റ​ഞ്ഞു​ ​തു​ളു​മ്പു​ന്ന​ ​ആ​ ​വീ​ട്ടി​ലെ​ ​ചെ​ല്ല​ക്കു​ട്ടി​യാ​യി​ ​എ​ത്തു​ന്ന​ ​അ​ച്ചു​ ​സു​ഗ​ന്ധ് ​എ​ന്ന​ ​പു​തു​മു​ഖ​ന​ട​ന് ​ഇ​പ്പോ​ഴ​ത്തെ​ ​ജീ​വി​തം​ ​സ്വ​പ്‌​ന​തു​ല്യ​മാ​ണ്.​ ​ഒ​രു​പാ​ട് ​നാ​ള​ത്തെ​ ​അ​ല​ച്ചി​ലി​നൊ​ടു​വി​ൽ​ ​മ​ന​സി​ൽ​ ​കൊ​ണ്ടു​ ​ന​ട​ന്നി​രു​ന്ന​ ​ആ​ഗ്ര​ഹം​ ​നി​റ​വേ​റി.​ ​പ്രാ​യ​മാ​യ​വ​രും​ ​വീ​ട്ട​മ്മ​മാ​രും​ ​പു​തു​ത​ല​മു​റ​യും​ ​ഒ​രു​പോ​ലെ​ ​ക​ണ്ണ​നെ​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്നു,​ ​അ​വ​ന്റെ​ ​കു​സൃ​തി​യും​ ​ക​റു​മ്പും​ ​ആ​സ്വ​ദി​ക്കു​ന്നു.​ ​കാ​ത്തു​ ​കാ​ത്തി​രു​ന്ന് ​ന​ല്ലൊ​രു​ ​വേ​ഷം​ ​കി​ട്ടി​യ​തി​ന്റെ​ ​സ​ന്തോ​ഷം​ ​അ​ച്ചു​വി​ന്റെ​ ​മു​ഖ​ത്തും​ ​വാ​ക്കു​ക​ളി​ലു​മു​ണ്ട്.
അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​ ​ഈ​ ​എ​ൻ​ട്രി
'​സാ​ന്ത്വ​ന​"​ത്തി​ന് ​മു​ന്നേ​ ​ര​ജ​പു​ത്ര​ ​ചെ​യ്‌​ത​ ​'വാ​ന​മ്പാ​ടി​"​യി​ൽ​ ​ആ​ദി​ത്യ​ൻ​ ​സാ​റി​ന്റെ​ ​അ​സി​സ്റ്റ​ന്റ് ​ആ​യി​ട്ട് ​ജോ​ലി​ ​നോ​ക്കി​യി​ട്ടു​ണ്ട്.​ ​അ​വി​ടെ​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാ​മാ​യി​രു​ന്നു​ ​ഞാ​നെ​ത്തി​യ​ത് ​അ​ഭി​ന​യി​ക്കാ​നാ​ണെ​ന്ന്.​ ​പ​ക്ഷേ,​ ​കി​ട്ടി​യ​ ​അ​വ​സ​രം​ ​കാ​മ​റ​യ്‌​ക്ക് ​പി​ന്നി​ൽ​ ​നി​ൽ​ക്കാ​നാ​യി​രു​ന്നു.​ ​എ​ന്നാ​ലും​ ​സം​വി​ധാ​ന​രം​ഗ​ത്ത് ​ഞാ​നെ​ന്റെ​ ​നൂ​റ് ​ശ​ത​മാ​നവും​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ട്ട് ​ത​ന്നെ​ ​ജോ​ലി​ ​ചെ​യ്‌​ത​ത്.​ ​ആ​ ​സീ​രി​യ​ലി​ൽ​ ​ത​ന്നെ​ ​പാ​പ്പി​ക്കു​ഞ്ഞ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​അ​വ​രെ​നി​ക്ക് ​ത​ന്നു.​ ​ഇ​ട​യ്‌​ക്ക് ​വ​ച്ച് ​എ​ഴു​തി​ച്ചേ​ർ​ത്ത​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​അ​തി​ൽ​ ​ആ​കെ​ 28​ ​എ​പ്പി​സോ​ഡാ​ണ് ​എ​നി​ക്ക് ​ചെ​യ്യാ​നു​ണ്ടാ​യി​രു​ന്ന​ത്.​ ​മ​ര​ങ്ങോ​ട​ൻ​ ​എ​ന്നാ​ണ് ​എ​ന്റെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​വി​ളി​ക്കു​ന്ന​ത്.​ ​ജെ.​ ​പ​ള്ളാ​ശേ​രി​ ​സാ​ർ​ ​എ​ഴു​തി​യ​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു.​ ​പ്രതീക്ഷിക്കാതെ കിട്ടിയതുകൊണ്ട് അ​തെ​നി​ക്ക് ​വ​ലി​യ​ ​സ​ന്തോ​ഷ​മാ​യി​രു​ന്നു.​ ​കു​റ​ച്ച് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ആ​ ​ക​ഥാ​പാ​ത്രം​ ​നി​ന്നു.​ ​നാ​ട്ടു​കാ​രു​ടെ​യും​ ​ബ​ന്ധു​ക്ക​ളു​ടെ​യും​ ​ചോ​ദ്യം​ ​സ്വാ​ഭാ​വി​ക​മാ​യും​ ​ഉ​ണ്ടാ​യി.​ ​എ​നി​ക്കും​ ​വി​ഷ​മം​ ​തോ​ന്നി.​ ​വി​ഷ​മ​ത്തേ​ക്കാ​ൾ​ ​കോം​പ്ല​ക്‌​സാ​ണ് ​തോ​ന്നി​യ​തെ​ന്ന് ​പ​റ​യാം.​ ​ഈ​ ​മെ​ലി​ഞ്ഞ​ ​ശ​രീ​രം​ ​കൊ​ണ്ട് ​ന​ട​നാ​കാ​നൊ​ന്നും​ ​പ​റ്റി​ല്ലെ​ന്ന് ​തോ​ന്നി.​ ​എ​ന്നാ​ൽ​ ​പി​ന്നെ​ ​സം​വി​ധാ​യ​ക​നാ​കാ​മെ​ന്ന് ​ക​രു​തി​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​ത​ന്നെ​ ​അ​സി​സ്റ്റ​ന്റാ​യി​ ​ജോ​ലി​ ​ചെ​യ്‌​തു.​ ​അ​പ്പോ​ഴാ​ണ് ​'​വാ​ന​മ്പാ​ടി​"​യു​ടെ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​സ​ജി​സൂ​ര്യ​ ​ചേ​ട്ട​ൻ​ ​ര​ജ​പു​ത്ര​യു​ടെ​ ​പു​തി​യ​ ​സീ​രി​യ​ൽ​ ​വ​രു​ന്നു​ണ്ടെ​ന്നും​ ​അ​തി​ലൊ​രു​ ​അ​നി​യ​ൻ​ ​ക​ഥാ​പാ​ത്ര​മു​ണ്ടെ​ന്നും​ ​ഓ​ഡി​ഷ​ന് ​പ​ങ്കെ​ടു​ക്കാ​നും​ ​പ​റ​യു​ന്ന​ത്.​ ​ഓ​ഡി​ഷ​ന് ​ചെ​ന്ന​പ്പോ​ൾ​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം​ ​ന​ല്ല​ ​പ​യ്യ​ന്മാ​ർ.​ ​അ​തോ​ടെ​ ​ഞാ​നൊ​ന്ന് ​ത​ള​ർ​ന്നു.​ ​കി​ട്ടു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ച​തേ​ ​ആ​യി​രു​ന്നി​ല്ല,​ ​പ​ക്ഷേ​ ​ദൈ​വാ​നു​ഗ്ര​ഹം​ ​പോ​ലെ​ ​ആ​ ​വേ​ഷം​ ​കി​ട്ടി.​ ​ഒ​രു​പാ​ട് ​അ​ല​ഞ്ഞു​ ​തി​രി​ഞ്ഞ​ ​ശേ​ഷം​ ​കി​ട്ടി​യ​ ​വേ​ഷ​മാ​യി​രു​ന്നു​ ​ക​ണ്ണ​ൻ.​ ​ഇ​ന്നി​പ്പോ​ൾ​ ​പ്രേ​ക്ഷ​ക​രു​ടെ​ ​സ്നേ​ഹം​ ​കാ​ണു​മ്പോ​ൾ​ ​മ​ന​സ് ​നി​റ​യു​ന്നു​ണ്ട്.

cc

ചി​പ്പി​ ​ചേ​ച്ചി​ ​പ​ക​ർ​ന്നു​ത​ന്ന​ ​ആ​ത്മ​വി​ശ്വാ​സം

സ്ക്രി​പ്ട് ​വാ​യി​ച്ച​പ്പോ​ൾ​ ​ത​ന്നെ​ ​ക​ണ്ണ​നെ​ ​എ​നി​ക്കും​ ​ഒ​ത്തി​രി​യി​ഷ്‌​ട​മാ​യി.​ ​എ​ന്റെ​ ​ഓ​രോ​ ​സീ​നും​ ​ഷൂ​ട്ട് ​ചെ​യ്‌​തു​ ​ക​ഴി​യു​മ്പോ​ൾ​ ​ഞാ​ൻ​ ​സം​വി​ധാ​യ​ക​ൻ​ ​ആ​ദി​ത്യ​ൻ​സാ​റി​നോ​ട് ​ചോ​ദി​ക്കാ​റു​ണ്ട് ​ഓ​ക്കെ​യാ​ണോ​യെ​ന്ന്.​ ​ഓ​ക്കെ​ ​കേ​ൾ​ക്കു​ന്ന​തു​വ​രെ​ ​എ​നി​ക്ക് ​സം​ശ​യ​മാ​ണ്.​ ​ശ​രീ​ര​മാ​യി​രു​ന്നു​ ​എ​ന്റെ​ ​കോം​പ്ല​ക്‌​സ്.​ ​പ​ക്ഷേ,​ ​ര​ഞ്ജി​ത്ത് ​സാ​റി​ന് ​പൂ​‌​ർ​ണ​ ​വി​ശ്വാ​സ​മാ​യി​രു​ന്നു.​ ​'​സാ​ന്ത്വ​ന​"​ത്തി​ലെ​ ​എ​ല്ലാ​ ​കാ​ര​ക്ടേ​ഴ്സും​ ​തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് ​അ​ദ്ദേ​ഹം​ ​നേ​രി​ട്ട് ​ത​ന്നെ​യാ​ണ്.​ ​കാ​സ്റ്റിം​ഗെ​ല്ലാം​ ​പെ​ർ​ഫെ​ക്‌​ടാ​ണെ​ന്ന് ​പ്രേ​ക്ഷ​ക​ർ​ ​പ​റ​യാ​റു​ണ്ട്.​ ​അ​ത് ​ര​ഞ്ജി​ത്ത് ​സാ​റി​ന്റെ​ ​മി​ക​വാ​ണ്.​ ​ജെ.​ ​പ​ള്ളാ​ശേ​രി​സാ​ർ,​ ​ആ​ദി​ത്യ​ൻ​ ​സാ​ർ,​ ​ചി​പ്പി​ ​ചേ​ച്ചി​ ​ഒ​ക്കെ​ ​ത​രു​ന്ന​ ​പ്രോ​ത്സാ​ഹ​നം​ ​അ​ത്ര​യും​ ​വ​ലു​താ​ണ്.​ ​തു​ട​ക്ക​ത്തി​ലൊ​ക്കെ​ ​ഞാ​ൻ​ ​ചി​പ്പി​ ​ചേ​ച്ചി​യോ​ട് ​പ​റ​യു​മാ​യി​രു​ന്നു,​ ​ഞാ​നൊ​ന്ന് ​ജി​മ്മി​ൽ​ ​പോ​യി​ ​കു​റ​ച്ച് ​വ​ണ്ണം​ ​വ​ച്ചാ​ലോ​യെ​ന്ന്.​ ​ഈ​ ​ശ​രീ​രം​ ​കൊ​ണ്ടാ​ണ് ​ക​ണ്ണ​നെ​ ​നി​ന​ക്ക് ​കി​ട്ടി​യ​തെ​ന്ന് ​ചി​പ്പി​ ​ചേ​ച്ചി​ ​പ​റ​യും.​ ​അ​പ്പോ​ഴാ​ണ് ​എ​നി​ക്ക് ​ത​ന്നെ​ ​എ​ന്നോ​ടൊ​രു​ ​അ​ഭി​മാ​ന​മൊ​ക്കെ​ ​തോ​ന്നി​ ​തു​ട​ങ്ങി​യ​ത്.
സാ​ന്ത്വ​നം​ ​ഞ​ങ്ങ​ൾ​ക്കെ​ല്ലാം​ ​സ്വ​ന്തം​ ​വീ​ടാ​ണ്
സീ​രി​യ​ലി​റ​ങ്ങി​ ​കു​റ​ച്ച് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ത​ന്നെ​ ​ക​ണ്ണ​നും​ ​ന​ല്ല​ ​റീ​ച്ച് ​കി​ട്ടി.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ഇ​പ്പോ​ഴെ​നി​ക്ക് ​ന​ല്ല​ ​ഫോ​ളോ​വേ​ഴ്സു​ണ്ട്.​ ​അ​തു​പോ​ലെ,​ ​നാ​ട്ടു​കാ​രും​ ​ബ​ന്ധു​ക്ക​ളും​ ​സു​ഹൃ​ത്തു​ക്ക​ളു​മെ​ല്ലാം​ ​ന​ല്ല​ ​അ​ഭി​പ്രാ​യം​ ​പ​റ​യു​ന്നു​ണ്ട്.​ ​ഇ​ത്ര​യൊ​ന്നും​ ​പ്ര​തീ​ക്ഷി​ച്ച​ത​ല്ല.​ ​കു​റേ​ ​നാ​ളാ​യി​ട്ട് ​സ്ട്ര​ഗി​ൾ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ജീ​വി​തം.​ ​മ​ന​സ് ​മ​ടു​ത്ത​ ​അ​വ​സ​ര​ങ്ങ​ളു​മു​ണ്ട്.​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ബ്രേ​ക്കാ​ണ് ​ക​ണ്ണ​ൻ.​ ​ക​ഥ​ ​കേ​ട്ട​പ്പോ​ഴേ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ഇ​ഷ്ട​പ്പെ​ടു​മെ​ന്ന് ​ഉ​റ​പ്പാ​യി​രു​ന്നു,​ ​എ​ങ്ങ​നെ​ ​അ​വ​ത​രി​പ്പി​ക്കും,​ ​എ​ന്നെ​ ​കൊ​ണ്ട് ​പ​റ്റു​മോ​യെ​ന്നൊ​ക്കെ​യാ​യി​രു​ന്നു​ ​ആ​ശ​ങ്ക​ക​ൾ.
ക​ണ്ണ​നും​ ​ഞാ​നും​ ​ത​മ്മി​ൽ​ ​ന​ല്ല​ ​സാ​മ്യ​മു​ണ്ട്.​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട്റാ​യി​ട്ട് ​നി​ൽ​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ഇ​തു​പോ​ല​ ​ത​മാ​ശ​ ​കാ​ണി​ച്ച് ​നി​ൽ​ക്കാ​നൊ​ന്നും​ ​പ​റ്റി​ല്ല.​ ​പ​ക്ഷേ,​ ​ജോ​ലി​ ​ക​ഴി​ഞ്ഞാ​ൽ​ ​ഞാ​നി​ങ്ങ​നെ​യൊ​ക്കെ​ ​ത​ന്നെ​യാ​ണ്.​ ​'സാ​ന്ത്വ​നം"​ ​ഇ​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും​ ​സ്വ​ന്തം​ ​വീ​ട് ​പോ​ലെ​യാ​ണ്.​ ​അ​വി​ടെ​യെ​ല്ലാ​രും​ ​എ​ന്നെ​ ​ക​ണ്ണാ​ ​എ​ന്നാ​ണ് ​വി​ളി​ക്കാ​റ്.​ ​ചേ​ട്ട​ന്മാ​രും​ ​ചേ​ട്ട​ത്തി​യു​മൊ​ക്കെ​ ​അ​ങ്ങ​നെ​ ​ത​ന്നെ.​ ​ഞാ​നും​ ​അ​വ​രെ​യൊ​ക്കെ​ ​അ​ങ്ങ​നെ​യാ​ണ് ​വി​ളി​ക്കു​ന്ന​ത്,​ ​വ​ല്യേ​ട്ട​ൻ,​ ​ഹ​രി​യേ​ട്ട​ൻ,​ ​ശി​വേ​ട്ട​ൻ,​ ​ഏ​ട്ട​ത്തി...​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൊ​ക്കെ​ ​പ​ല​രും​ ​പ​റ​യാ​റു​ണ്ട് ​ഞ​ങ്ങ​ൾ​ ​ഒ​റി​ജി​ന​ൽ​ ​ചേ​ട്ടാ​നി​യ​ന്മാ​രെ​ ​പോ​ലെ​യു​ണ്ടെ​ന്ന്.
സെ​റ്റി​ൽ​ ​എ​ല്ലാ​വ​രു​മാ​യും​ ​ന​ല്ല​ ​അ​ടു​പ്പ​മാ​ണ്.​ ​കി​ട​ന്നു​റ​ങ്ങു​ന്ന​തും​ ​കൂ​ടു​ത​ൽ​ ​സം​സാ​രി​ക്കു​ന്ന​തും​ ​ശി​വേ​ട്ട​നോ​ടാ​ണ്,​ ​ക​ളി​യും​ ​ത​മാ​ശ​യും​ ​കൂ​ടു​ത​ൽ​ ​ഹ​രി​യേ​ട്ട​നോ​ടും.​ ​അ​ഭി​പ്രാ​യ​ങ്ങ​ളൊ​ക്കെ​ ​ചോ​ദി​ക്കു​ന്ന​ത് ​വ​ല്യേ​ട്ട​നോ​ടും​ ​ഏ​ട്ട​ത്തി​യാ​യി​ ​എ​ത്തു​ന്ന​ ​ചി​പ്പി​ ​ചേ​ച്ചി​യോ​ടു​മാ​ണ്.​ ​ആ​ദി​ത്യ​ൻ​ ​സാ​ർ​ ​എ​ന്റെ​ ​ആ​ശാ​നാ​ണ്.​ ​അ​നി​യ​നെ​ ​പോ​ലെ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​അ​ച്‌​ഛ​നും​ ​അ​മ്മ​യും​ ​ക​ഴി​ഞ്ഞാ​ൽ​ ​പി​ന്നെ​ ​ഇ​ഷ്‌​ടം​ ​ആ​ദി​ത്യ​ൻ​ ​സാ​റി​നോ​ടാ​ണ്.

ch

കാ​മ​റ​യ്‌ക്ക്

മു​ന്നി​ൽ​ ​മാ​ത്ര​മ​ല്ല,​ ​പി​ന്നി​ലു​മു​ണ്ട്
അ​ഭി​ന​യം​ ​എ​നി​ക്ക് ​പാ​ഷ​നെ​ന്ന​ല്ല,​ ​ഭ്രാ​ന്താ​ണെ​ന്ന് ​പ​റ​യാം.​ ​ചെ​റു​പ്പ​ത്തി​ൽ​ ​സി​നി​മാ​ഡ​യ​ലോ​ഗു​ക​ൾ​ ​കാ​ണാ​തെ​ ​പ​ഠി​ച്ച് ​അ​ഭി​ന​യി​ച്ച് ​കാ​ട്ടു​ന്ന​താ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​ഹോ​ബി.​ ​ആ​ ​ഇ​ഷ്‌​ടം​ ​തി​രി​ച്ച​രി​ഞ്ഞ​തു​ ​കൊ​ണ്ടാ​കാം​ ​അ​ച്‌​ഛ​നും​ ​അ​മ്മ​യും​ ​ഭ​യ​ങ്ക​ര​സ​പ്പോ​ർ​ട്ടാ​യി​രു​ന്നു.​ ​അന്നേ പ​ഠ​ന​ത്തേ​ക്കാ​ൾ​ ​ഇ​ഷ്‌​ടം​ ​ക​ല​യോ​ടാ​യി​രു​ന്നു.​ ​ഒ​ൻ​പ​തി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​മി​മി​ക്രി​യി​ൽ​ ​സ​മ്മാ​നം​ ​വാ​ങ്ങി​തു​ട​ങ്ങി.​ ​ത​മി​ഴ് ​ന​ട​ൻ​ ​വി​ജ​യ്‌​യു​ടെ​ ​ശ​ബ​ദം​ ​അ​നു​ക​രി​ച്ച് ​ഒ​ത്തി​രി​ ​സ്റ്റേ​ജു​ക​ളി​ൽ​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​പ്ല​സ് ​ടു​വി​ന് ​പ​ഠി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​സ്വ​ന്ത​മാ​യൊ​രു​ ​നാ​ട​ക​മെ​ഴു​തി​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​അ​ങ്ങ​നെ​ ​അ​ഭി​ന​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​അ​ന്നേ​ ​ജീ​വി​തം​ ​മു​ന്നോ​ട്ട് ​പോ​യ​ത്.​ ​എ​ങ്ങ​നെ​യും​ ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ലെ​ത്ത​ണ​മെ​ന്ന​താ​യി​രു​ന്നു​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ്വ​പ്‌​ന​വും.​ ​എ​ന്താ​യാ​ലും​ ​ഇ​പ്പോ​ൾ​ ​ന​ല്ല​ ​സ​ന്തോ​ഷ​ത്തി​ലാ​ണ്.
ഇ​പ്പോ​ൾ​ ​ഈ​ ​ഫീ​ൽ​ഡി​ൽ​ ​എ​ല്ലാ​മെ​നി​ക്ക് ​ഇ​ഷ്‌​ട​‌​‌​മാ​ണ്.​ ​അ​ഭി​ന​യം,​ ​ഡ​യ​റ​ക്ഷ്ൻ,​ ​എ​ഡി​റ്റിം​ഗ്,​ ​ഡ​ബ്ബിം​ഗ് ​ഒ​ക്കെ​യു​ണ്ട്.​ ​ഡാ​ൻ​സ് ​ചെ​യ്യാ​നും​ ​ഇ​ഷ്‌​ട​മാ​ണ്.​ ​പ​റ്റു​ന്ന​ ​രീ​തി​യി​ൽ​ ​ചെ​യ്യാ​റു​മു​ണ്ട്.​ ​'​സാ​ന്ത്വ​ന​"​ത്തി​ലും​ ​ഞാ​ൻ​ ​ഈ​ ​രം​ഗ​ത്തെ​ല്ലാ​മു​ണ്ട്.​ ​ഭാ​വി​യി​ൽ​ ​സി​നി​മ​ ​ത​ന്നെ​യാ​ണ് ​സ്വ​പ്‌​നം.​ ​ക​ഥ​യെ​ഴു​തി​ ​ഒ​രു​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യ​ണ​മെ​ന്നു​ണ്ട്.​ ​പി​ന്നെ​ ​പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ​ ​ഒ​രു​ക്ക​ണം.​ ​അ​ങ്ങ​നെ​ ​സ്വ​പ്‌​ന​ങ്ങ​ൾ​ ​ഒ​ത്തി​രി​യു​ണ്ട്.
അ​ച്‌​ഛ​ന്റെ​ ​തീ​രു​മാ​ന​മാ​യി​രു​ന്നു
എ​നി​ക്ക് ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​വ​സ​രം​ ​ത​രാ​മെ​ന്ന് ​പ​റ​ഞ്ഞ്,​ ​അ​ച്‌​ഛ​നെ​ ​ഒ​രി​ക്ക​ൽ​ ​ഒ​രാ​ൾ​ ​പ​റ്റി​ച്ചു.​ ​അ​തൊ​രു​ ​ത​ട്ടി​പ്പാ​ണെ​ന്ന് ​ഞ​ങ്ങ​ൾ​ ​പി​ന്നീ​ടാ​ണ് ​അ​റി​ഞ്ഞ​ത്.​ ​ആ​കെ​ ​ത​ക​ർ​ന്നു​ ​പോ​യി.​ ​അ​ന്ന് ​അ​ച്‌​ഛ​നൊ​രു​ ​തീ​രു​മാ​ന​മെ​ടു​ത്തു,​ ​ഇ​നി​ ​അ​ഭി​ന​യ​മാ​ണ് ​നി​ന്റെ​ ​ജീ​വി​ത​മെ​ന്ന്.​ ​അ​തി​ന് ​വേ​ണ്ടി​ ​ഒ​രു​പാ​ട് ​ശ്ര​മി​ച്ചു.​ ​ഞാ​നാ​രു​ ​ന​ട​നാ​ക​ണ​മെ​ന്ന് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​ഗ്ര​ഹി​ച്ച​ത് ​അ​ച്‌​ഛ​നാ​ണ്.​ ​ഇ​ന്നി​പ്പോ​ൾ​ ​ഏ​റെ​ ​സ​ന്തോ​ഷി​ക്കു​ന്ന​തും​ ​അ​ച്‌​ഛ​നാ​ണ്.​ ​അ​ഭി​ന​യം​ ​ക​ണ്ടി​ട്ട് ​വി​ല​യി​രു​ത്തു​ന്ന​ത് ​അ​മ്മ​യും​ ​അ​നി​യ​ത്തി​യു​മാ​ണ്. ന​മ്മ​ൾ​ ​എ​ന്താ​ഗ്ര​ഹി​ച്ചാ​ലും​ ​അ​തി​ന് ​വേ​ണ്ടി​ ​പ​രി​ശ്ര​മി​ച്ചാ​ൽ​ ​കി​ട്ടു​മെ​ന്ന് ​എ​നി​ക്കും​ ​ബോ​ദ്ധ്യ​മാ​യി.​ ​നാ​ല​ര​വ​ർ​ഷം​ ​അ​സി​സ്റ്റ​ന്റാ​യി​ട്ട് ​നി​ന്ന​ ​ശേ​ഷ​മാ​ണ് ​ന​ല്ലൊ​രു​ ​വേ​ഷം​ ​കി​ട്ടി​യ​ത്.​ ​ഊ​ണി​ലും​ ​ഉ​റ​ക്ക​ത്തി​ലു​മെ​ല്ലാം​ ​അ​ഭി​ന​യം​ ​ത​ന്നെ​യാ​ണ്.​ ​ക​ണ്ണാ​ടി​യു​ടെ​ ​മു​ന്നി​ലും​ ​അ​ഭി​ന​യം​ ​ത​ന്നെ​യാ​ണ്..​ ​അ​താ​ണ് ​സ​ന്തോ​ഷം.​ ​മ​ന​സി​ൽ​ ​എനിക്ക് ഹീ​റോ​യു​ടെ​ ​പ​രി​വേ​ഷമാണ് ഞാൻ നൽകിയിരിക്കുന്നത്.
എ​ന്നെ​യും​ ​കൂ​ട്ടി​ ​അ​ച്‌​ഛ​ൻ​ ​ഒ​ത്തി​രി​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഓ​ഡി​ഷ​ന് ​പോ​യി​ട്ടു​ണ്ട്.​ ​പ​ക്ഷേ,​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​പൈ​സ​ ​ചോ​ദി​ച്ചി​ട്ടു​ണ്ട്.​ ​ഒ​ടു​വി​ൽ​ ​അ​ച്‌​ഛ​ൻ​ ​ത​ന്നെ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്,​ ​നി​ന്റെ​ ​സ്വ​ന്തം​ ​ക​ഴി​വി​ൽ​ ​നീ​ ​ന​ട​നാ​യാ​ൽ​ ​മ​തി​യെ​ന്ന്.​ ​അക്കാലത്ത് ​ജീ​വി​ക്കാ​നാ​യി​ ​പ​ല​ ​പ​ല​ ​ജോ​ലി​ക​ൾ​ ​ചെ​യ്‌​തു.​ ​വെ​ൽ​ഡിം​ഗ് ​വ​ർ​ക്ക് ​ഷോ​പ്പി​ൽ​ ​പോ​യി​ട്ടു​ണ്ട്,​ ​പ്ലം​ബ്ലിം​ഗ് ​ജോ​ലി​ ​ചെ​യ്‌​തി​ട്ടു​ണ്ട്,​ ​സ്റ്റു​ഡി​യോ​യി​ൽ​ ​ജോ​ലി​ ​ചെ​യ്‌​തി​ട്ടു​ണ്ട്,​ ​പെ​ട്രോ​ൾ​ ​പ​മ്പി​ൽ​ ​ജോ​ലി​ ​നോ​ക്കി​യി​ട്ടു​ണ്ട്.​ ​പ​ക്ഷേ​ ​ഒ​ന്നും​ ​എ​നി​ക്ക് ​ശ​രി​യാ​യി​ല്ല.​ ​ഇ​തൊ​ന്നു​മ​ല്ല​ ​ന​മ്മു​ടെ​ ​ലൈ​ഫ് ​എ​ന്ന് ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​അ​ച്‌​ഛ​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ളും​ ​ഒ​രു​പാ​ട് ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.അവർക്കൊക്കെ എന്റെ അഭിനയമോഹം അറിയാം.
ക​ഴി​ഞ്ഞ​തൊ​ക്ക​ ​ഓ​ർ​മ്മ​യി​ലു​ണ്ട്
ബ​ന്ധ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​സി​നി​മ​യി​ൽ​ ​എ​ത്തി​പ്പെ​ടാ​ൻ​ ​പ​റ്റൂ​വെ​ന്ന് ​അ​തോ​ടെ​ ​മ​ന​സി​ലാ​യി.​ ​അ​ങ്ങ​നെ​യാ​ണ് ​ഭ​ര​ത​ന്നൂ​ർ​ ​ഷെ​മീ​ർ​ ​ചേ​ട്ട​ൻ​ ​പ​റ​ഞ്ഞി​ട്ട് ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ച​ന്ദ്ര​മോ​ഹ​ൻ​ ​ചേ​ട്ട​ൻ​ ​വ​ഴി​ ​ഒ​രു​ ​സി​നി​മ​യി​ലേ​ക്ക് ​അ​വ​സ​രം​ ​കി​ട്ടു​ന്ന​ത്.​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്‌​ട​റാ​യി​ട്ടാ​യി​രു​ന്നു​ ​ഒ​ഴി​വ്.​ ​എ​ന്താ​യാ​ലും​ ​അ​വി​ടെ​ ​പോ​യി​ ​കു​റ​ച്ച് ​പ​രി​ച​യ​മൊ​ക്കെ​യു​ണ്ടാ​ക്കി​ ​എ​ങ്ങ​നെ​യെ​ങ്കി​ലും​ ​സി​നി​മ​യി​ൽ​ ​മു​ഖം​ ​കാ​ണി​ക്കാ​മെ​ന്ന​താ​യി​രു​ന്നു​ ​പ്ലാ​ൻ.​ ​അ​ങ്ങ​നെ​ ​ഏ​റെ​ ​സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ​ആ​ ​സി​നി​മ​യ്‌​ക്ക് ​വേ​ണ്ടി​ ​യാ​ത്ര​ ​തി​രി​ച്ച​ത്.​ ​പ​ക്ഷേ,​ ​അ​വി​ടെ​യെ​ത്തി​യ​പ്പോ​ഴേ​ക്കും​ ​ഞാ​ൻ​ ​സ്വ​പ്‌​നം​ ​ക​ണ്ട​യി​ട​മ​ല്ലെ​ന്ന് ​മ​ന​സി​ലാ​യി.​ ​തി​ര​ക്കി​ട്ട​ ​ജോ​ലി,​ ​എ​ല്ലാ​രും​ ​വ​ഴ​ക്ക് ​പ​റ​യു​ന്നു.​ ​അ​ങ്ങ​നെ​ ​മ​ന​സ് ​മ​ടു​പ്പി​ച്ച​ ​ഒ​രു​പാ​ട് ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.​ ​സി​നി​മ​യു​ടെ​ ​പേ​ര് ​പ​റ​യു​ന്നി​ല്ല.​ ​അ​ഭി​ന​യി​ക്കാ​നാ​ണ് ​ഇ​ഷ്‌​ട​മെ​ന്ന് ​അ​റി​ഞ്ഞ​തോ​ടെ​ ​അ​തി​ലെ​ ​പ​ല​ ​ആ​ർ​ട്ടി​സ്റ്റു​ക​ളും​ ​അ​ന്ന് ​ക​ളി​യാ​ക്കി.​ ​ഈ​ ​ശ​രീ​ര​വും​ ​വ​ച്ചാ​ണോ​ ​ന​ട​നാ​കാ​ൻ​ ​ഇ​റ​ങ്ങി​യ​തെ​ന്നൊ​ക്കെ​ ​ചോ​ദി​ച്ചാ​യി​രു​ന്നു​ ​ക​ളി​യാ​ക്ക​ലു​ക​ൾ.​ ​ഒ​ടു​വി​ൽ​ ​പ​ഴ​യ​തു​പോ​ലെ​ ​വീ​ണ്ടും​ ​പെ​ട്രോ​ൾ​ ​പ​മ്പി​ലേ​ക്ക് ​ത​ന്നെ​ ​തി​രി​ച്ചു​ ​വ​ന്നു.​ ​അ​ത് ​ക​ഴി​ഞ്ഞ് ​കി​ട്ടി​യ​ ​പ​ടം​ ​'​ഒ​രു​ ​വി​ശേ​ഷ​പ്പെ​ട്ട​ ​ബി​രി​യാ​ണി​ക്ക​ഥ​"​യാ​ണ്.​ ​അ​തി​ലും​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്‌​ട​റാ​യി​ട്ടാ​ണ് ​ജോ​ലി​ ​നോ​ക്കി​യ​ത്.​ ​അ​വി​ടെ​ ​വ​ച്ചാ​ണ് ​സ​ജു​ ​പൊ​റ്റ​യി​ൽ​ക്ക​ട​ ​ചേ​ട്ട​നെ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ ​അ​ദ്ദേ​ഹം​ ​വ​ഴി​യാ​ണ് ​'​വാ​ന​മ്പാ​ടി​"​യി​ലേ​ക്ക് ​അ​വ​സ​ര​മു​ണ്ടെ​ന്ന് ​അ​റി​യു​ന്ന​ത്.​ ​അ​താ​ണ് ​ശ​രി​ക്കു​മെ​ന്റെ​ ​തു​ട​ക്കം.​ ​ര​ണ്ട് ​ദി​വ​സ​ത്തേ​ക്ക് ​വി​ളി​ച്ച​താ​ണ്,​ ​പ​ക്ഷേ​ ​എ​ന്റെ​ ​ക​രി​യ​ർ​ ​അ​വി​ടെ​യാ​ണ് ​ശ​രി​യാ​യ​ത്.​ ​'​വാ​ന​മ്പാ​ടി​"​യി​ൽ​ ​എ​ത്തി​യ​തോ​ടെ​യാ​ണ് ​സം​വി​ധാ​നം​ ​ഇ​ഷ്‌​ട​പ്പെ​ട്ടു​ ​തു​ട​ങ്ങി​യ​ത്.​ ​ആ​ ​ടീ​മി​നെ​ ​പ​രി​ച​യ​പ്പെ​ടാ​ൻ​ ​പ​റ്റി​യ​ത് ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഭാ​ഗ്യ​മാ​യി.
തി​രു​വ​ന​ന്ത​പു​രം​ ​ക​ല്ല​റ​ ​സ്വ​ദേ​ശി​യാ​ണ് ​ഞാ​ൻ.​ ​ഒ​രു​ ​ചെ​റി​യ​ ​കു​ടും​ബ​മാ​ണ് ​ഞ​ങ്ങ​ളു​ടേ​ത്.​ ​അ​ച്‌​ഛ​ൻ​ ​സു​ഗ​ന്ധ​ന് ​കൊ​ത്ത​പ്പ​ണി​യാ​ണ്.​ ​അ​മ്മ​ ​ര​ശ്‌​മി​ ​വീ​ട്ട​മ്മ​യാ​ണ്.​ ​ഒ​രു​ ​അ​നി​യ​ത്തി​യു​ണ്ട് ​അ​ഞ്ജു,​ ​ന​ഴ്സാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY, CELIBRITY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.