SignIn
Kerala Kaumudi Online
Wednesday, 03 March 2021 5.30 AM IST

'അങ്കിളിന്റെ തൊലിക്കട്ടി മോശമല്ല, പറ്റുമെങ്കിൽ സഹായിച്ചാൽ മതി'; ചികിത്സാ സഹായം തേടിയതിന് അധിക്ഷേപിച്ചയാൾക്ക് ചുട്ട മറുപടി നൽകി യുവനടി

meenakshi

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന് ചികിത്സാസഹായം അഭ്യർത്ഥിച്ചുകൊണ്ട് താൻ ഇട്ട സോഷ്യൽ മീഡിയാ പോസ്റ്റിനു കീഴിലായി അധിക്ഷേപ കമന്റുമായി എത്തിയ ആൾക്ക് ചുട്ട മറുപടി നൽകി യുവനടി മീനാക്ഷി. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുടെ കുട്ടിയാണ് ഇതെന്നും പനി കൂടി കുഞ്ഞിന്റെ തലച്ചോറിന്റെ ഒരു ഭാഗം തളർന്നുപോയെന്നും മീനാക്ഷി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

സാമ്പത്തികമായി മോശം അവസ്ഥയിലുള്ള സിനിമാ പ്രവർത്തകന്റെ കുട്ടിയെ കഴിയുംവിധം സഹായിക്കണമെന്നും നടി പറയുന്നുണ്ട്. മീനാക്ഷിയുടെ പോസ്റ്റ് വായിച്ച് അതിനോട് അനുകൂലമായി പ്രതികരിച്ച് നിരവധി പേർ കമന്റുകളുമായി എത്തിയപ്പോൾ നടിയുടെ സദുദ്ദേശത്തെ അധിക്ഷേപിക്കാനാണ് മറ്റൊരാൾ ശ്രമിച്ചത്.

കോടികൾ പ്രതിഫലം വാങ്ങുന്നവർ സിനിമാ മേഖലയിൽ ഉള്ളപ്പോൾ 'മലയാളിയുടെ ചാരിറ്റിയുടെ മാത്ര'മേ ചികിത്സിക്കുകയുള്ളോ എന്നാണ് ഇയാൾ കമന്റിലൂടെ ചോദിച്ചത്. ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടാൻ നടിക്ക് ആവശ്യത്തിലധികം തൊലിക്കട്ടി വേണ്ടതുണ്ടെന്നും ഇയാൾ തന്റെ കമന്റിലൂടെ പറയുന്നുണ്ട്. അതേസമയം ഇദ്ദേഹത്തിന്റെ മോശം കമന്റിന് ചുട്ട മറുപടി നൽകാൻ ഒട്ടും താമസിയാതെ മീനാക്ഷിയെത്തി.

യുവനടിയുടെ മറുപടി കമന്റ് ചുവടെ:

‘അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാൻ ചെയ്തിട്ടുണ്ട്. വലിയ വലിയ സിനിമക്കാരുടെ മുൻപിലൊക്കെ എത്തിക്കാൻ കാത്തിരുന്നാൽ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ല.’

meenakshi1

ശേഷം, കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം ലഭിച്ചുവെന്നും ഇനി ആരും പണം അയക്കേണ്ടതില്ലെന്നും വ്യക്തമാക്കിക്കൊണ്ട് നടി മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടി താൻ മുമ്പ് ഇട്ട പോസ്റ്റ് നീക്കം ചെയ്യുകയാണെന്നും നടി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MEENAKSHI, KERALA, CINEMA, INDIA, SOCIAL MEDIA, CHARITY, COMMENTS
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.