പാലക്കാട്: ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിലായി ആദ്യദിനം കൊവിഡ് വാക്സിൻ കുത്തിവെപ്പെടുത്തത് 857 ആരോഗ്യ പ്രവർത്തകർ. ഓരോ കേന്ദ്രങ്ങളിലും 100 പേർ വീതം 900 പേരാണ് ആദ്യ ദിനത്തിൽ നിശ്ചയിച്ചിരുന്നത്. നെന്മാറ അഗളി, അമ്പലപ്പാറ, നന്ദിയോട്, ചാലിശ്ശേരി, കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിനേഷൻ നടന്നത്. വാക്സിൻ സ്വീകരിച്ചവരിൽ ആർക്കും ഇതുവരെ അസ്വസ്ഥതകളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അദികൃതർ അറിയിച്ചു. ജനപ്രതിധികളാണ് ഓരോ കേന്ദ്രങ്ങളിലും കുത്തിവെയ്പ്പ് ഉദ്ഘാടനം ചെയ്തത്.