റിയാദ്: വിദേശത്ത് നിന്ന് സൗദിയിലേക്കു മരുന്നുമായി യാത്ര ചെയ്യണമെങ്കിൽ ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി വേണമെന്ന നിബന്ധന കർശനമാക്കിയെന്ന് സൗദി കസ്റ്റംസ് അറിയിച്ചു. വിമാനത്താവളം ഉൾപ്പെടെയുള്ള അതിർത്തി കവാടങ്ങളിൽ ഇതു കാണിച്ചാൽ മാത്രമേ ഇനി മരുന്നു കൊണ്ടുവരാൻ അനുവദിക്കൂ. ഇറക്കുമതിക്കു നിയന്ത്രണമുള്ള ചരക്കുകളുടെ വിഭാഗത്തിലാണ് മരുന്നുകൾ ഉൾപ്പെടുക. നിയമം നിലവിലുണ്ടെങ്കിലും കർശനമായിരുന്നില്ല.