റാമല്ല: ഒന്നര പതിറ്റാണ്ടിന് ശേഷം പാലസ്തീനിൽ തിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്നു.
പാർലമെന്ററി, പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ വർഷാവസാനം നടക്കുമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. അവസാനം തിരഞ്ഞെടുപ്പ് നടന്നത് 2006ലാണ്.
മഹ്മൂദ് അബ്ബാസിന്റെ ഫത്ഹ് പാർട്ടിക്ക് തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളി ഉയർത്തിയേക്കുനമെന്നാണ് റിപ്പോർട്ടുകൾ.
പുതിയ ഉത്തരവു പ്രകാരം നിയമനിർമാണ സഭകളിലേക്ക് തിരഞ്ഞെടുപ്പ് മേയ് 22ന് നടക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലായ് 31ന് നടക്കും. പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ദേശീയ കൗൺസിൽ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 31ന് നടക്കും.