കോഴിക്കോട്: മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള സംസ്ഥാനത്തെ മുസ്ളിം സംഘടനാ നേതാക്കളുമായി ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ച ജനുവരി 30 ന് മാറ്റി. ഔദ്യോഗിക ചർച്ചയ്ക്ക് ഇന്നലെ പെട്ടെന്ന് ഡൽഹിയിലെത്താൻ നിർദ്ദേശം വന്നതോടെയാണിത്. ഗവർണറുടെ ഇന്നത്തെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.