വെള്ളറട: സഹോദരങ്ങളായ ഒൻപതും ഏഴും വയസുള്ള കുട്ടികളെ പീഡിപ്പിച്ച കേസിൽ ബന്ധുക്കളായ അച്ഛനും മകനും അറസ്റ്റിൽ. കുടയാൽ ആറ്റിൻപള്ളം റോസ് ഭവനിൽ ബാൽരാജ് (71), മകൻ കുടയാൽ ആറ്റിൻപള്ളം ജഗൽ ഭവനിൽ രാജ് (38) എന്നിവരാണ് പിടിയിലായത്. പീഡനവിവരം കുട്ടികൾ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷാകർത്താക്കൾ ചൈൽഡ് ലൈൻ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ വെള്ളറട പൊലീസിന് കൈമാറിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വെള്ളറട പൊലീസ് ഇൻസ്പെക്ടർ എം. ശ്രീകുമാർ, എസ്.ഐ രാജ് തിലക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.