ചോറ്റാനിക്കര: തരംതിരിച്ച അജൈവ മാലിന്യ ശേഖരണ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ചോറ്റാനിക്കരയിൽ തുടക്കമായി. കുടുംബശ്രീ മിഷന്റെ സഹായത്തോടെ എല്ലാ പഞ്ചായത്തുകളിൽ നിന്നും 20 ഇനം തരംതിരിച്ച അജൈവപാഴ് വസ്തുക്കൾ ശേഖരിക്കുന്നത്.മാലിന്യ സംസ്കരണ രംഗത്ത് വലിയ മാറ്റം സാധ്യമാക്കുന്നതിനൊപ്പം ഹരിതകർമ്മ സേനയ്ക്ക് വരുമാനം ലഭ്യമാക്കുന്നതിനും ഇത് വഴിയൊരുക്കും. ആദ്യ ട്രിപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
|