തിരുവനന്തപുരം: വിഴിഞ്ഞത്ത് നായയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ പൊലീസ് പിടികൂടി. കോട്ടുകാൽ പനനിന്നവിള വീട്ടിൽ ഷിബു (42)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 7 ന് ഉച്ചക്കാണ് ചപ്പാത്ത് ഭാഗത്തെ വ്യാപാരികൾ വളർത്തിയിരുന്ന നായയെ ബൈക്കിലെത്തിയ പ്രതി വെട്ടുകത്തി കൊണ്ട് വെട്ടിയശേഷം കടന്നു കളഞ്ഞത്. ഈ ക്രൂരമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. തുടർന്ന് പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ അറസ്റ്റു ചെയ്തത്. വിഴിഞ്ഞം എസ്. എച്ച്.ഒ പ്രവീൺ, എസ്.ഐ സജി, എ.എസ്. ഐ ആനന്ദബോസ്, സി.പി.ഒ മാരായ അജികുമാർ, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.