ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി നാൽപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. മരണസംഖ്യയും കുതിച്ചുയരുകയാണ്. 20,30,924 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. മരണസംഖ്യയിലും ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം യുഎസിൽ 4,05,261 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാൽപത്തി മൂന്ന് ലക്ഷം കടന്നു.
ഇന്ത്യയിൽ 1,05,58,710 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 2,05,811 പേരാണ് ചികിത്സയിലുള്ളത്. 1.52 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,01,96,184 ആയി ഉയർന്നു.
രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ എൺപത്തി നാല് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,09,350 പേർ മരിച്ചു. റഷ്യയിൽ മുപ്പത്തിയഞ്ച് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിമൂന്ന് ലക്ഷം രോഗബാധിതരുമാണ് ഉള്ളത്.