SignIn
Kerala Kaumudi Online
Tuesday, 02 March 2021 1.53 AM IST

അഫ്ഗാനിസ്ഥാനിൽ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചുകൊന്നു, പിന്നിൽ താലിബാനെന്ന് സംശയം

thaliban

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വനിതകളായ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ അക്രമികൾ വെടിവച്ച് കൊന്നു. കാബൂളിന് സമീപം ഇന്നുരാവിലെയായിരുന്നു സംഭവം.ജഡ്ജിമാർ കോടതിയിലേക്ക് കാറിൽ വരുമ്പോൾ തോക്കുധാരികൾ ഇവർക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഡ്രൈവർക്കും പരിക്കേറ്റു. കോടതിയുടെ തന്നെ വാഹനത്തിലാണ് ജഡ്ജിമാർ സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനാണ് പിന്നിലെന്ന് സംശയമുണ്ട്.

അടുത്തിടെയായി രാജ്യത്ത് കൂടിവരുന്ന ആക്രമ സംഭവങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. അടുത്തിടെ നടന്ന ആക്രമണങ്ങളെല്ലാം ഡോക്ടർമാർ, പത്രപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, ജഡ്ജിമാർ തുടങ്ങിയ നഗരങ്ങളിലെ പ്രധാനികളെ കേന്ദ്രീകരിച്ചായിരുന്നു. ജനങ്ങളെ ഭയപ്പെടുത്താനാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ സൈനികരുടെ എണ്ണം 2,500 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് ആക്രമണങ്ങളുടെ ശക്തി കൂടിയത്.

2017 ഫെബ്രുവരിയിൽ അഫ്ഗാനിസ്ഥാൻ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേർ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോടതി ജീവനക്കാരുൾപ്പടെയുളളവരുടെ ഇടയിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, GUNMEN SHOOT DEAD TWO WOMEN SUPREME COURT JUDGES IN KABUL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.