രാമക്ഷേത്ര നിർമ്മാണത്തിനായി ധനസഹായം അഭ്യർത്ഥിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ട്വിറ്റർ ഹാൻഡിൽ വഴി പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് നടൻ ഇക്കാര്യം പറഞ്ഞത്. രാമായണകഥയിലെ ചില സംഭവങ്ങൾ കൂടി എടുത്തുപറഞ്ഞുകൊണ്ടാണ് അക്ഷയ് കുമാർ വിശ്വാസികളോടും ആരാധകരോടും ക്ഷേത്രത്തിനായി സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം താൻ തന്റെ മകൾ നിതാരയോട് രാമായണവുമായി ബന്ധപ്പെട്ട ഒരു പറഞ്ഞുവെന്നും ഇതിഹാസത്തിൽ രാമനെ സഹായിക്കാൻ തന്നാൽ കഴിയുന്ന രീതിയിൽ സംഭാവന ചെയ്യാനായി എത്തിയ അണ്ണാന്റെ കഥ എല്ലാവർക്കും പ്രചോദനമായി മാറേണ്ടതാണെന്നും നടൻ പറയുന്നുണ്ട്.
बहुत खुशी की बात है कि अयोध्या में हमारे श्री राम के भव्य मंदिर का निर्माण शुरू हो चूका है...अब योगदान की बारी हमारी है l मैंने शुरुआत कर दी है, उम्मीद है आप भी साथ जुड़ेंगे l जय सियाराम 🙏🏻 pic.twitter.com/5SvzgfBVCf
— Akshay Kumar (@akshaykumar) January 17, 2021
'ഇന്ന് നമ്മുടെ അവസരമാണ്. അയോദ്ധ്യയിൽ ഭഗവാൻ രാമനായി വലിയൊരു ക്ഷേത്രം പണികഴിപ്പിക്കുകയാണ്. ഈ അവസരത്തിൽ നമ്മളിൽ ചിലർ വാനരന്മാരും മറ്റു ചിലർ അണ്ണന്മാരും ആകണം. നമ്മളാൽ കഴിയുംവിധം ഈ ചരിത്രദൗത്യത്തിന് നാം സംഭാവനകൾ നൽകണം. ഞാൻ അതിന് തുടക്കം കുറിക്കാം. നിങ്ങൾ എന്റെയൊപ്പം ചേരുമെന്ന് എനിക്ക് ഉറപ്പാണ്. അങ്ങനെ ചെയുമ്പോൾ, നീതിമാനായ ഭഗവാൻ രാമൻ പഠിപ്പിച്ച ജീവിതപാഠങ്ങൾ പിന്തുടരാൻ നമ്മുടെ വരും തലമുറ പ്രചോദിതരാകും.'-നടൻ പറയുന്നു. രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചു എന്നറിഞ്ഞതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും നടൻ ട്വീറ്റിൽ പറയുന്നുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാമക്ഷേത്ര നിർമാണത്തിനായി അഞ്ച് ലക്ഷം രൂപ സംഭാവന നൽകിയത് വാർത്തയായിരുന്നു.