മോസ്കോ: മുൻ ഭർത്താവിന്റെ മകനെ വിവാഹം ചെയ്ത് റഷ്യയിലെ പ്രമുഖ ബോഡിഫിറ്റ്നസ് ബ്ലോഗറായ മരീന ബൽമഷേവ്. 21 കാരനായ വ്ളാഡമിർ ഷെവറീനെയാണ് 35കാരിയായ മരീന വിവാഹം ചെയ്തത്. തനിക്ക് വ്ലാഡിമിറിനെ ഏഴാമത്തെ വയസുമുതൽ അറിയാമെന്നും. ഇത്രയും സുന്ദരമായ നീലക്കണ്ണുകൾ മറ്റാർക്കും ഇല്ലെന്നും മരീന പറയുന്നു. ഏതാണ്ട് 5 ലക്ഷത്തോളം പേർ ഫോളോ ചെയ്യുന്ന ബോഡിഫിറ്റ്നസ്, ഫാഷൻ എന്നിവ സംബന്ധിച്ചുള്ള ബ്ലോഗിന് ഉടമയാണ് മരീന. തന്റെ പുതിയ ഭത്താവിന് വേണ്ടി താൻ കോസ്മറ്റിക്ക് സർജറി നടത്തിയെന്ന കാര്യവും ഇവർ വെളിപ്പെടുത്തുന്നുണ്ട്. താൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷവും മുൻപും ഉള്ള ചിത്രങ്ങൾ ഇവർ പങ്കുവച്ചിരുന്നു. ശരീരത്തിലെ ആവശ്യമില്ലാത്ത തൊലി അടക്കം നീക്കം ചെയ്യുന്ന അബ്ഡൊമിനോപ്ലാസ്റ്റി ശസ്ത്രക്രിയയാണ് മരീന നടത്തിയത്. ഒരു കുടുംബം തകർന്നതിൽ നിരാശയുണ്ടോ എന്ന ചോദ്യത്തിന് യെസ് ആൻഡ് നോ എന്നാണ് ഉത്തരമെന്ന് മരീന പറയുന്നു. അമ്മ, അച്ഛൻ എന്നതിലെ സ്ഥിരത തകർത്തതിൽ എനിക്ക് വിഷമമുണ്ട്. എന്നാൽ, പഴയ ഭർത്താവിന്റെ വിദ്വേഷവും ദേഷ്യവും ഒഴിവാക്കിയത് ആലോചിക്കുമ്പോൾ ഈ തീരുമാനം ശരിയെന്ന് തോന്നുന്നുവെന്നും മരിയ പറയുന്നു. അതേസമയം, വ്ലാഡമിറിന്റെ പിതാവ് അലക്സി മുൻഭാര്യയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുണ്ട്. 'എന്റെ മകനെ മുൻ ഭാര്യ വശീകരിച്ചതാണ്, എന്റെ വീട്ടിൽ വച്ച് തന്നെ ഒരു നാണവും ഇല്ലാതെ എന്റെ മകനുമായി അവൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ഞാൻ അവളോട് ക്ഷമിക്കില്ല - അലക്സി പറയുന്നു.