ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 15,144 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,05,57,985 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 17,170 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,01,96,885 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 2,08,826 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ മാത്രം 181 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണം 1,52,274 ആയി ഉയർന്നതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.