ബാങ്കോക്ക് :കൊവിഡ് ലോക്ക്ഡൗണിന് ശേഷം നടന്ന ആദ്യ അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റായ തായ്ലാൻഡ് ഓപ്പണിലെ വനിയാ സിംഗിൾസ് കിരീടം സ്പാനിഷ് താരവും നിലവിലെ ഒളിമ്പിക് ചാമ്പ്യനുമായ കരോളിന മാരിന്. ഇന്നലെ ബാങ്കോക്കിൽ നടന്ന ഫൈനലിൽ തായ് സു ഇംഗിനെ 42 മിനിട്ടുകൾകൊണ്ട് നേരിട്ടുള്ള ഗെയിമുകൾക്കാണ് കരോളിന കീഴടക്കിയത്. സ്കോർ : 21-9, 21-16. ഇതോടെ ഈ വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള സാദ്ധ്യത കരോളിന സജീവമാക്കി.
പുരുഷ വിഭാഗത്തിൽ ഡെന്മാർക്കിന്റെ വിക്ടർ അക്സൽസെനാണ് ജേതാവ്.ഫൈനലിൽ ഹോംഗ്കോംഗിന്റെ ആൻഗസ് ലോംഗിനെ 21-14,21-14 എന്ന സ്കോറിനാണ് അക്സൽസെൻ കീഴടക്കിയത്. സെെന, സിന്ധു,ശ്രീകാന്ത് തുടങ്ങിയ ഇന്ത്യൻ താരങ്ങളും ടൂർണമെന്റിൽ മത്സരിച്ചെങ്കിലും ക്വാർട്ടർ കാണാതെ പുറത്തായിരുന്നു.