ആറ്റിങ്ങൽ: കേരളകൗമുദി ഫ്ലാഷ് മുൻ ആറ്റിങ്ങൽ ലേഖകൻ കുന്നുവാരം ഇടമനയിൽ കൃഷ്ണകുമാർ ഇടമന (62) നിര്യാതനായി. കലാകൗമുദി, മെട്രോ വാർത്ത എന്നിവയുടെ ലേഖകനായിരുന്നു. സുപ്രഭാതം പത്രത്തിന്റെ ലേഖകനായി പ്രവർത്തിച്ചു വരുകയായിരുന്നു.
ശനിയാഴ്ച രാത്രി ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ മരിച്ചു. ഉച്ചയ്ക്ക് 2.30ന് വീട്ടു വളപ്പിൽ സംസ്കരിച്ചു. നിരവധിപേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഭാര്യ: ബേബി. മക്കൾ: നയന,നയൻ.