മലയിൻകീഴ് : ശാന്തുമൂല യുവ കർഷകൻ അനന്തു സ്വന്തം വീട്ട് (രവി ഭവനിൽ) വളപ്പിൽ അക്വാഫോണിക്സ് മാതൃകയിൽ തയ്യാറാക്കിയ കുളത്തിൽ മത്സ്യകൃഷി ആരംഭിച്ചു. പടുതാ കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതിയുടെ ഉദ്ഘാടനം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി നിർവഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായ് വൈസ് പ്രസിഡന്റ് എസ്. സുരേഷ്ബാബു, ഓഫീസ് വാർഡ് അംഗം കെ. അജിതകുമാരി, മലയിൻകീഴ് രവി, തച്ഛൻകോട് മനോഹരൻ നായർ എന്നിവർ പങ്കെടുത്തു.