SignIn
Kerala Kaumudi Online
Wednesday, 03 March 2021 7.59 AM IST

ഈ പടം പ്രദർശിപ്പിക്കേണ്ടത് അടുക്കളകളിൽ !!

shruthi

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ജനുവരി 15നാണ് ചിത്രം നീ സ്ട്രീം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്. ചിത്രത്തെയും സംവിധായകൻ ജിയോ ബേബിയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക ശ്രുതി ശാരണ്യം. പുരഷമേധാവിത്വത്തിന് എതിരെയുള്ള കനത്ത പ്രഹരമാണ് ചിത്രമെന്നും ചലച്ചിത്ര മേളകളിൽ മാത്രമല്ല അടുക്കളയിലും സിനിമ പ്രദർശിപ്പിക്കണമെന്നും ശ്രുതി ഫേസ്ബുക്കിൽ കുറിച്ചു.

ശ്രുതി ശാരണ്യത്തിന്റെ കുറിപ്പ്:

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ Jeo Baby.. Love you for giving us ‘the great Indian kitchen’. നല്ല തന്തമാരും പുത്രന്മാരും തള്ളമാരും അവരുടെ കുടുംബത്തിൽ പിറന്ന പെൺപിള്ളേരും ഒക്കെ കുടുംബസമേതം ഈ സിനിമ കാണണം. കണ്ടാൽ മാത്രം പോരാ.. ഇതൊന്നും നിങ്ങളല്ല എന്ന് കണ്ണാടി നോക്കി ഒരു പത്ത് വട്ടമെങ്കിലും പറയണം. കുറ്റബോധത്തിന്റെ ആവശ്യമേയില്ല. കാരണം ഇതൊന്നും നിങ്ങളല്ലല്ലോ.. '

കഴിഞ്ഞ ജീവിതം ഒരു റിഹേഴ്സൽ ആയിരുന്നു' എന്നും പറഞ്ഞ് സുരാജ് (നിമിഷ, സുരാജ് ഇവരുടെ ഒന്നും കഥാപാത്രങ്ങൾക്ക് പേര് പോലും ഇല്ലെന്ന് തോന്നുന്നു. അല്ലെങ്കിലും പേരെന്തിന്.. അത്തരത്തിലുള്ള കഥാപാത്രങ്ങളുമായി നമുക്കാർക്കും ഒരു വിദൂര സാദൃശ്യവും ഇല്ലല്ലോ) തിണ്ണയിൽ വച്ച് പോവുന്ന ചായക്കപ്പുണ്ടല്ലോ, അത് ഞാനും നീയും നിന്റെ തന്തയും നമ്മുടെ തന്തമാരും അവരുടെ ഭാര്യമാരും അവരുടെ മക്കളും ആങ്ങളമാരും പെങ്ങന്മാരും ഒന്നും ഒരുകാലത്തും ഇതിനപ്പുറം പോവില്ലെന്ന മുറവിളിയാണ്... ഇടയ്‌ക്കൊക്കെ ഭാര്യമാർക്ക് വിശ്രമം കൊടുക്കുന്ന വല്യച്ഛൻമാരുടെ മക്കളും കാണണം ഈ പടം.. ദ ഫിലിം ഈസ് എ ടെറ്റ് സ്ലാപ്പ് ഓൺ പ്രാട്രിയാർക്കി.. ഈ ചിത്രത്തിന് ജീവൻ നൽകിയ എല്ലാ സുഹൃത്തുക്കൾ ക്കും പരിചയമില്ലാത്ത മുഖങ്ങൾക്കും അഭിവാദ്യങ്ങൾ. ഈ പടം പ്രദർശിപ്പച്ചിരിക്കേണ്ടത് ഫെസ്റ്റിവലുകളിൽ മാത്രമല്ല… അടുക്കളകളിൽ കൂടിയാണ്. പക്ഷേ, ഒന്ന് പറയാം.. ഇനി ഇത് കണ്ടത് കൊണ്ടൊന്നും നമ്മൾ നന്നാവൂല്ലപ്പാ.. അതിന് ഇതൊന്നും നമ്മൾ അല്ലല്ലോ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.